കൊച്ചി: പൂര്‍ണ്ണമായും സംസ്കൃതത്തില്‍ നിര്‍മ്മിച്ച ആദ്യത്തെ പാരിസ്ഥിതിക അവബോധ സിനിമയായ സമസ്യാഹ നീസ്ട്രിമില്‍ റിലീസ് ചെയ്തു. ലോകത്തിലെ ചുരുക്കം സംസ്കൃത സിനിമകളില്‍ ഒന്നായ സമസ്യാഹ നീസ്ട്രിമില്‍ പ്രദര്‍ശനം ചെയ്യുന്ന ആദ്യ സംസ്കൃത സിനിമയാണ്. പ്രകൃതി മലിനീകരണവും, സംരക്ഷണവും വിഷയമാക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഷിബു കുമാരനല്ലൂര്‍ ആണ്. ഈ സിനിമ ലക്ഷ്യമിടുന്നത് നിലവിലെ തലമുറയിലെ ചെറുപ്പക്കാരെ നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനും ചുറ്റുമുള്ള പരിസ്ഥിതിയെ പരിപാലിക്കുന്നതിനും ബോധവാന്മാരാക്കുക എന്നതാണ്. താന്‍ കിടപ്പിലാക്കാന്‍ കാരണമായ എന്തോരു കാരണത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്ന ഒരു കൊച്ചുകുട്ടിയെ പിന്തുടര്ന്നാണ് ഈ സിനിമ മുന്നോട്ടു പോകുന്നത്. രാജദീപം സിനിമാസിന്റെ ബാനറില്‍, പ്രബീഷ് കുമാര്‍ മുറയൂര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
കോഴിക്കോട് നാരായണന് നായര്‍, മുഹമ്മ പ്രസാദ്, വിനോദ് കോവൂര്‍, ജസീല പ്രവീണ്‍, ബിജു എരവണ്ണൂര്‍, ഹരിഹരന് ചേവായൂര്‍, അനേഷ് മേപ്പയ്യൂര്‍, ആന്മരിയ ദേവസ്യ, തീര്‍ത്ത പ്രമോദ്, സ്വര്‍ണ്ണ കെ.എസ്, തുടങ്ങീ എണ്‍പതോളം താരങ്ങളും ,പതിനാല് ജില്ലകളിലുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികളും അഭിനയിക്കുന്നു. ക്യാമറ എഡിറ്റിംഗ്, ജോഷോ റൊണാള്‍ഡ്, ഗാനങ്ങള്‍ യു കെ.രാഘവന്, രമേശ് നമ്പീശന്, സംഗീതം സലാം വീരോളി, സായ്കൃഷ്ണ, ആലാപനം സ്വര്‍ണ്ണ കെ.എസ്, സായ്കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ സജിത്ത് ബാലന്,പ്രൊഡക്ഷന്‍ കണ്ട്രോളര് കൃഷ്ണപിള്ള, പി.ആര്.ഒ അയ്മനം സാജന്.
പൈറസി നേരിടുന്നതിന് കോടതി വിധിയുമായി സിനിമ റിലീസ് ചെയ്ത് ശ്രദ്ധേയമായ ഒ ടി ടി പഌറ്റ്ഫോം ആണ് നീസ്ട്രീം. തമിഴിലെ നീസ്ട്രീമിെന്റ ആദ്യ ചുവടുവെപ്പായ മാടത്തിയാണ് കോടതി വിധിയുമായി സ്ട്രീമിങ് ആരംഭിച്ചത്. ടെലിഗ്രാമില്‍ ഉള്‍പ്പെടെ കണ്ടന്റുകള്‍ അനധികൃതമായി പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളെ നിയമപരമായും, ഫലപ്രദമായും നിയന്ത്രിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ടെലിഗ്രാം ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകള്‍ക്കെതിരായി നീസ്ട്രീം ഡല്‍ഹി ഹൈക്കോടതിയില്‍ നല്കിയ ഹരജിയിലാണ് ഇടക്കാല വിധി. കേരളത്തില്‍ ആദ്യമായി ഒരു ഒടിടി പ്ലാറ്റ്ഫോം പൈറസിക്ക് എതിരായി കോടതിവിധിയുമായി സിനിമ റിലീസ് ചെയ്യുന്നത് ഇതാദ്യമാണ്.