കേരളത്തില്‍ സിനിമ ഷൂട്ടിങ് അനുമതി വന്ന ദിവസം തന്നെ വിരുന്നിന്റെ ചിത്രീകരണം പീരുമേടില്‍ ആരംഭിച്ചിരുന്നു. എന്നല്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്കയുടേയും തീരുമാനത്തെ തുടര്‍ന്ന് സിനിമ ഷൂട്ടിംഗ് നിര്‍ത്തി വെക്കുകയായിരുന്നു. എന്നല്‍ ഈ രണ്ടു സംഘടനകളുടെയും കര്‍ശന നിര്‍ദ്ദേശം പാലിച്ചുകൊണ്ട് തിങ്കളാഴ്ച്ച രാത്രിയില്‍ ചിത്രീകരണം വീണ്ടും തുടങ്ങുകയാണ് എന്ന് കണ്ണന്‍ താമരകുളം പറഞ്ഞു. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചിത്രീകരണം പുനരാരംഭിച്ചത്. 50 പേരില്‍ കൂടുതല്‍ അംഗങ്ങള്‍ ഇല്ല.പുറത്ത് നിന്ന് ആരേയും അനാവശ്യമായി ലൊക്കേഷനില്‍ കയറ്റുന്നില്ലന്നും കണ്ണന്‍ പറഞ്ഞു.മലയാളം തമിഴ് സിനിമയായ വിരുന്നില്‍ ആക്ഷന്‍ കിംഗ് അര്‍ജുനാണ് നായകന്‍.നിക്കി ഗില്‍ റാണിയാണ് ചിത്രത്തിലെ നായിക. ചലച്ചിത്ര തൊഴിലാളികള്‍ ഏറെ ആവേശത്തോടെയാണ്, ഈ അനുമതി ലഭിച്ചതിനെ കാണുന്നത്. നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ അഡ്വ.ഗിരീഷ് നെയ്യാര്‍, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
പട്ടാഭിരാമന്‍, മരട് 357, ഉടുമ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന ഒരു എക്സ്ട്രിം ഫാമിലി ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘വിരുന്ന്’. ഏറെ ദുരൂഹതകള്‍ നിറഞ്ഞ കഥാപാത്രത്തെയാണ് അര്‍ജുന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
നിക്കി ഗല്‍റാണി, മുകേഷ്, ഗിരീഷ് നെയ്യാര്‍, ബൈജു സന്തോഷ്, ആശ ശരത്ത്, അജു വര്‍ഗ്ഗീസ്, ധര്‍മ്മജന്‍ ബോള്‍ഗട്ടി, ഹരീഷ് പേരടി, സുധീര്‍, മന്‍രാജ്, കോട്ടയം പ്രദീപ്, ശോഭ മോഹന്‍, പോള്‍ താടിക്കാരന്‍, ജിബിന്‍ സാബ്, ഡി.ഡി എല്‍ദോ തുടങ്ങയവരാണ് മറ്റ് അഭിനേതാക്കള്‍.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്തിന്റേതാണ്. രവിചന്ദ്രനാണ് ഛായാഗ്രഹണം. കൈതപ്രം, റഫീഖ് അഹമ്മദ്, ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് രതീഷ് വേഗ, സാനന്ദ് ജോര്‍ജ് എന്നിവര്‍ സംഗീതം നല്‍കുന്നു. എഡിറ്റിംഗ് – വി.ടി ശ്രീജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനില്‍ അങ്കമാലി, കലാസംവിധാനം -സഹസ് ബാല, കോസ്റ്റ്യൂം – അരുണ്‍ മനോഹര്‍, മേക്കപ്പ് – പ്രദീപ് രംഗന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അഭിലാഷ് അര്‍ജുനന്‍, അസോ. ഡയറക്ടര്‍ – സുരേഷ് ഇളമ്പല്‍, പി.ആര്‍.ഓ – പി.ശിവപ്രസാദ്, സുനിത സുനില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.