തന്റെ അടുത്ത ചിത്രം ഏതെന്ന് ഫേസ്ബുക്ക് കമന്റിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന് ഒമര്‍ ലുലു. ‘ഒമര്‍ – ദിലീപ് ഒരു സിനിമ ഉണ്ടാകുവോ ?’ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ‘ എന്തായാലും ഉണ്ടാവും ‘അംബാനി ആന്‍ ഒമര്‍ ബിസിനസ്സ്’ ഇങ്ങനെ ഒരു സബ്ജക്ട് മനസ്സിലുണ്ട്. പവര്‍സ്റ്റാര്‍ റിലീസ് കഴിഞ്ഞ് ഒരു പടം കൂടി ഉണ്ട് അത് കഴിഞ്ഞാല്‍ ദിലീപേട്ടനെ വെച്ച് ‘അംബാനി’ ചെയ്യണം എന്നൊക്കെയാണ് ആഗ്രഹം’, ഒമര്‍ ലുലു മറുപടി നല്കി. ഈ വാര്‍ത്ത ഒമര്‍ ലുലു തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. ഇത് എന്റെ ഒരു ആഗ്രഹമാണ് ഒരു ഒഫീഷ്യല്‍ കണ്ഫോര്മേഷന് അല്ല പക്ഷേ ഇത് നടക്കാന്‍ ഞാന്‍ 100% ഞാന്‍ ശ്രമിക്കും. ഇങ്ങനെയാണ് വാര്‍ത്ത പങ്കുവെച്ച് കൊണ്ട് താരം കുറിച്ചത്.
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒമര്‍ ലുലു ചിത്രമാണ് ‘പവര്‍ സ്റ്റാര്‍’. ബാബു ആന്റണി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ ബാബുരാജ്, റിയാസ് ഖാന്, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയുമാണ് ചിത്രത്തിനായി. ഡെന്നിസ് ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. നായികയോ പാട്ടുകളോ ചിത്രത്തിലില്ല. ഒമര്‍ ലുലുവിന്റെ മുന്‍ സിനിമകള്‍ കോമഡിച്ചേരുവകള്‍ ഉള്ളതായിരുന്നു. പവര്‍ സ്റ്റാര്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. ഒക്ടോബറോടെ സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ് ആലോചന എന്നായിരുന്നു നേരത്തെ ഒമര്‍ ലുലു പറഞ്ഞത്. കൊക്കെയ്ന്‍ വിപണിയാണ് സിനിമയുടെ പ്രമേയമായി വരുന്നത്. മംഗലാപുരവും കാസര്‍ഗോഡും കൊച്ചിയുമാണ് ലൊക്കേഷനുകള്‍ എന്നും ഒമര്‍ ലുലു പറഞ്ഞിരുന്നു.