അക്കാദമികള്‍, കമ്മീഷനുകള്‍ ഇതൊക്കെ കൊണ്ട് എന്തു പ്രയോജനമെന്ന് സംവിധാകന്‍ ഡോ: ബിജു. അക്കാദമികള്‍, കമ്മീഷനുകള്‍ എന്നിവ ഏതു പാര്‍ട്ടി ഭരിച്ചാലും അവരവരുടെ പാര്‍ട്ടികളിലെ ആളുകളെയോ അനുഭാവികളെയോ തിരുകി കയറ്റി സ്ഥാനം കൊടുക്കാനുള്ള ഒരു ഇടം എന്നതിനപ്പുറം ക്രിയാത്മകമായി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന നവീനമായ കാഴ്ചപ്പാടുള്ള ആളുകളെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാറില്ല എന്നതാണ് യാഥാര്‍ഥ്യമെന്നും അദ്ദേഹം പറയുന്നു. കരളത്തിലെ കഴിഞ്ഞ കുറേക്കാലമായുള്ള ഭൂരിപക്ഷം കമ്മീഷനുകളുടെയും അക്കാദമികളുടെയും ചെയര്‍മാന്‍/ ചെയര്‍പേഴ്‌സന്‍ ആയി പ്രവര്‍ത്തിച്ച, പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ആളുകളെ ഒന്നു വിലയിരുത്തിയാല്‍മാത്രം മതി ഇത് മനസ്സിലാക്കാനെന്ന് ചൂ്ണ്ടിക്കാട്ടിയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. പൂര്‍ണ്ണരൂപം താഴെ.
അക്കാദമികള്‍, കമ്മീഷനുകള്‍ എന്നിവ ഏതു പാര്‍ട്ടി ഭരിച്ചാലും അവരവരുടെ പാര്‍ട്ടികളിലെ ആളുകളെയോ അനുഭാവികളെയോ തിരുകി കയറ്റി സ്ഥാനം കൊടുക്കാനുള്ള ഒരു ഇടം എന്നതിനപ്പുറം ക്രിയാത്മകമായി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന നവീനമായ കാഴ്ചപ്പാടുള്ള ആളുകളെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാറില്ല എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ടു തന്നെ ഭൂരിഭാഗം കമ്മീഷനുകളും അക്കാദമികളും അത് എന്ത് ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കായാണോ സ്ഥാപിക്കപ്പെട്ടത് ആ ലക്ഷ്യങ്ങളോട് നീതി പുലര്‍ത്താനോ കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പുരോഗമനപ്രദമായി പ്രവര്‍ത്തിക്കുവാനോ സാധിച്ചിട്ടുമില്ല. കേരളത്തിലെ കഴിഞ്ഞ കുറേക്കാലമായുള്ള ഭൂരിപക്ഷം കമ്മീഷനുകളുടെയും അക്കാദമികളുടെയും ചെയര്‍മാന്‍/ ചെയര്‍പേഴ്‌സന്‍ ആയി പ്രവര്‍ത്തിച്ച, പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ആളുകളെ ഒന്നു വിലയിരുത്തിയാല്‍മാത്രം മതി ഇത് മനസ്സിലാക്കാന്‍. വേണ്ടപ്പെട്ട ആളുകള്‍ക്ക് സ്ഥാനം കൊടുക്കാനുള്ള ഒരു ഇടം എന്നത് മാറി കക്ഷി രാഷ്ട്രീയത്തിന് അതീതമായി യോഗ്യരായ ആളുകളെ കണ്ടെത്തി കമ്മീഷന്‍/ അക്കാദമി ഭാരവാഹികള്‍ ആക്കിയില്ലെങ്കില്‍ ഈ സ്ഥാപനങ്ങള്‍ കൊണ്ട് ഒക്കെ എന്തു പ്രയോജനം എന്നത് ആലോചിക്കേണ്ടതുണ്ട്.