സിനിമാതാരം ദിവ്യ ഗോപിനാഥ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അഗത എന്ന ഷോര്‍ട്ട് ഫിലിമിന്റെ ടീസര്‍ റിലീസ് ചെയ്തു. സമകാലീന വിഷയം ചര്‍ച്ചയാകുന്ന ഷോര്‍ട്ട് ഫിലിമായിരിക്കും അഗത എന്നാണ് സൂചന. ഒരു ഹോട്ടല്‍ മുറിയില്‍ ഒരു രാത്രിയും പകലും നടക്കുന്ന വ്യത്യസ്ത സംഭവങ്ങളെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. രക്തസാക്ഷിത്വം വരിച്ച െ്രെകസ്തവവിശുദ്ധയാണ് വിശുദ്ധ അഗത. മിന്നല്‍, അഗ്നി ഇവയില്‍ നിന്നും വിശ്വാസികളെ രക്ഷിക്കുന്ന വിശുദ്ധയായി അഗത കരുതപ്പെടുന്നു. ചിത്രത്തിന് പേര് നല്‍കിയതിന് പിന്നില്‍ ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.
നവാഗതനായ സബിന്‍ ദാസ് സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിമില്‍ ദിവ്യ ഗോപിനാഥിനൊപ്പം മിഥുന് സൂര്യയും, ദേവദത്തനും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്‍ട്രോ വേര്‍ട്ട് സിനിമ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിമേഷ് ഇയും നജ്മല്‍ കരണ്ടോതും ചേര്‍ന്നാണ് ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം: ഫുഹാദ് സനീന്‍, എഡിറ്റര്‍: അരുണ്‍ പി ലൂക്കോസ്, അസോസിയേറ്റ് ഡയറക്ടര്‍: മഹേഷ് മനോഹര്‍,സംഗീതം: അഭിരാം വി ജയറാം,ആര്‍ട്ട് : ലക്ഷ്മി എം ബി, ആദര്‍ശ് ശിവദാസന്‍,മേക്കപ്പ് :റിജു മാര്ട്ടിന്,സൗണ്ട് ഡിസൈന്‍: രാഹുല്‍ സാന്‍, ചന്ദു റാം, പ്രൊഡക്ഷന്‍ കണ്ട്രോളര്: യദുകൃഷ്ണന്, സ്റ്റില്‍സ്: സോബിന്‍ മാത്യു.
പ്രശസ്ത തിയറ്റര്‍ ആര്‍ട്ടിസ്റ്റും ചലച്ചിത്ര നടിയുമാണ് ദിവ്യ ഗോപിനാഥ്. തൃശ്ശൂര്‍ സ്ക്കൂള് ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്സില്‍ നിന്നും ബിരുദം നേടിയ ദിവ്യ അഞ്ച് വര്‍ഷത്തിലധികമായി തിയറ്റര്‍ ആര്‍ട്സില്‍ സജീവമാണ്.കമ്മട്ടിപ്പാടം,അയാള്‍ ശശി, ഇരട്ടജീവിതം, ആഭാസം, വൈറസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ദിവ്യ ഗോപിനാഥ് അഭിനയിച്ചിട്ടുണ്ട്.