‘രജനി’; കാളിദാസിന്‍റെ അടുത്ത ചിത്രം, ഒപ്പം നമിത പ്രമോദും

കാളിദാസ് ജയറാം പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.രജനി എന്നാണ് ചിത്രത്തിന്റെ പേര്. കാളിദാസ് തന്റെ ഫേസ്ബുക്ക് പേജിലാണ് പോസ്റ്റര്‍ പങ്കുവെച്ചത്. മലയാളത്തിലും തമിഴിലും ചിത്രീകരിക്കുന്ന ചിത്രത്തിന്റെ മലയാളം പോസ്റ്റര്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

‘എന്റെ അടുത്ത ബൈലിങ്ക്വല്‍ ചിത്രത്തിന്റെ പേര് പുറത്തുവിടുന്നു. രജനി എന്നാണ് പേര്. ഈ സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ ഇത്ര മാത്രമെ പറയാന്‍ കഴിയു. ചിത്രത്തിന്റെ തമിഴ് പോസ്റ്ററിനായി കാത്തിരിക്കു.’എന്നാണ് ടൈറ്റില് പങ്കുവച്ച് കൊണ്ട് കാളിദാസ് കുറിച്ചത്.

നമിതാ പ്രമോദ്,സൈജു കുറുപ്പ്, അശ്വിന്‍ കുമാര്‍, കരുണാകരന്‍, റേബ മോണിക്ക എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. ഒരു ത്രില്ലര്‍ ചിത്രമാണ് രജനി എന്ന് പോസ്റ്ററില്‍ നിന്നും വ്യക്തമാണ്. വിനില്‍ സക്കറിയാ വര്‍ഗീസാണ് ചിത്രത്തിന്റെ തിരക്കഥയും, സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. വിന്‍സെന്റ് വടക്കന്‍ സംഭാഷണങ്ങള്‍ രചിക്കും. ജെബിന്‍ ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ദീപു ജോസഫാണ്. ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ നിര്‍മ്മിച്ച് നവരസ ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

കാളിദാസ് ജയറാം നായകനായെത്തിയെ ബാക്ക് പാക്കേഴ്‌സ് അടുത്തിടെയാണ് റിലീസ് ആയത്.ഏറെ പ്രേ ക ശ്രദ്ധ നേടിയാണ് ചിത്ര മുന്നേറുന്നത്.മലയാളത്തിലെ ശ്രദ്ധേയ സംവിധായകന്‍ ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് ബാക്ക് പാക്കേഴ്‌സ്.മലയാളത്തിലെ പുതിയ ഒടിടി പ്ലാറ്റ്ഫോമായ റൂട്ട്സിലൂടെയാണ് സിനിമ പുറത്തിറങ്ങുന്നത്. കാര്‍ത്തിക നായരാണ് ചിത്രത്തിലെ നായികയായെത്തിയത്.

റൂട്ട്‌സില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ കൂടിയാണ് ‘ബാക്ക്പാക്കേഴ്സ്’ എന്ന പ്രത്യേകതയുമുണ്ട്. ക്യാന്‍സര്‍ രോഗബാധിതരായി മരണം കാത്തുകിടക്കുന്ന ഒരു യുവാവിന്റേയും യുവതിയുടേയും ജീവിതവും പ്രണയവും അവരുടെ സ്വപ്നങ്ങളുമെല്ലാമാണ് സിനിമ പറയുന്നത്.