‘ചതുരം’ ഫസ്റ്റ് ലുക്ക്

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചതുരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്തുവിട്ടു. ജിന്നിന് ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയുന്ന ചിത്രമാണ് ചതുരം.ഗ്രീന്‍വിച് എന്റര്‍ടൈന്‍മെന്റിന്റെയും, യെല്ലോ ബേര്‍ഡ് പ്രൊഡക്ഷനസിന്റെയും ബാനറില്‍ വിനീത അജിത്, ജോര്‍ജ് സാന്റിയാഗോ, ജംനേഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ റോഷന്‍ മാത്യു, സ്വാസിക വിജയ്, അലന്‍സിയര്‍ , ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍.

ചതുരത്തിന്റെ തിരക്കഥയും സിദ്ധാര്‍ഥ് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. പ്രദീഷ് വര്‍മ്മയാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് പിള്ള സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ദീപു ജോസഫാണ്.വസ്ത്രാലങ്കാരം – സ്റ്റേഫി സേവ്യര്‍, കലാ സംവിധാനം – അഖില്‍ രാജ് ചിറയില്‍, മേക്കപ്പ് – അഭിലാഷ് എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – മനോജ് കാരന്തൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ – അംബ്രോ, ശബ്ദ രൂപകല്പന – വിക്കി, ശബ്ദ മിശ്രണം – എം ആര്‍ രാജകൃഷ്ണന്‍, സ്റ്റില്‍സ് – ജിതിന്‍ മധു, പ്രൊമോഷന്‍സ് – പപ്പെറ്റ് മീഡിയ, ടൈറ്റില്‍ ഡിസൈന്‍ – സീറോ ഉണ്ണി.

സൗബിന്‍ ഷാഹിറിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ ജിന്ന് ഒരുക്കിയത്.കലി എന്ന സിനിമയുടെ തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥാണ് ജിന്നിന്റെ രചയിതാവ്. ഡി14 എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രം നിര്‍മിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ക്യാമറ ചലിപ്പിക്കും. ഭവന്‍ ശ്രീകുമാറിന്റെതാണ് എഡിറ്റിംഗ്. പ്രശാന്ത് പിള്ള ചിത്രത്തിന് സംഗീതം നല്‍കും. ചിത്രത്തില്‍ സൗബിന്‍ ഷാഹിറും നിമിഷ സജയനുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സിദ്ധാര്‍ഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിന്ന്. ‘ആന്‍ഡ്രോയ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ എന്ന സിനിമയ്ക്ക് ശേഷം സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ചിത്രമായിരുന്നു ‘ജിന്ന്’. ചിത്രത്തിന്റെ പോസ്റ്ററുകളും ഏറെ ജന പ്രീതി നേടിയിരുന്നു.