ഷാറൂഖ് ഖാന് ചിത്രം സീറോയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. ആനന്ദ് റായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ സല്മാന് ഖാനും എത്തുന്നുണ്ട്. കത്രീന കൈഫ്, അനുഷ്ക ശര്‍മ എന്നിവര്‍ നായികമാരാകുന്ന ചിത്രം ഡിസംബര്‍ 21ന് റിലീസ് ചെയ്യും.
ചിത്രത്തിലെ നായികമാര്‍ക്കൊപ്പം ഷാറൂഖ് എത്തുന്ന പോസ്റ്ററുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഷാറൂഖിന്റെ ജന്മദിനത്തിലാണ് ട്രെയ്ലര് പുറത്തിറങ്ങിയത്.