‘ഒന്നാണ് നമ്മള്‍’-അമ്മയുടെ സ്‌റ്റേജ് ഷോ അബുദാബിയില്‍ ഒരുങ്ങുന്നു

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് രൂപ സമാഹരിക്കാനായി താരസംഘടനയായ അമ്മ നടത്താനിരിക്കുന്ന സ്‌റ്റേജ് ഷോയുടെ അവസാന ഘട്ട ഒരുക്കങ്ങള്‍ അബുദാബിയില്‍ നടക്കുന്നു. ഡിസംബര്‍ ഏഴ് രാത്രി അബുദാബി ആംഡ്‌ഫോഴ്‌സ് ക്ലബില്‍ വച്ച് നടക്കുന്ന ‘ഒന്നാണ് നമ്മള്‍’ എന്ന പരിപാടിയില്‍ മലയാളത്തിലെ അറുപതോളം താരങ്ങള്‍ പങ്കെടുക്കും. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന പരിപാടി പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കി 60 മിനിറ്റ് വീതമുള്ള അഞ്ച് ഇനങ്ങളായിട്ടായിരിക്കും അരങ്ങേറുന്നത്.

അമ്മയില്‍ അംഗമല്ലാത്ത സ്ഥിതിക്ക് ദിലീപ് പരിപാടിക്ക് ഉണ്ടാവില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപയെങ്കിലും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതര ഭാഷകളിലെ താരങ്ങളെ ക്ഷണിച്ചിട്ടില്ല. നൂറ് മുതല്‍ 5,000 ദിര്‍ഹം വരെയാണ് ടിക്കറ്റ് നിരക്ക്. സൗജന്യ പാസുകളുണ്ടാവില്ല.