പോത്തേട്ടൻ ബ്രില്ല്യൻസ് ആവർത്തിക്കുന്നു…

','

' ); } ?>

ഫഹദ് ഫാസിലെ നായകനാക്കി ശ്യാം പുഷ്‌കരകന്‍ തിരക്കഥയെഴുതി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിരിക്കുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം ദിലീഷ് പോത്തന്‍-ഫഹദ് ഫാസില്‍-ശ്യാം പുഷ്‌ക്കരന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ജോജി’. ഷേക്സ്പിയര്‍ രചനയായ ‘മക്ബത്’ അവലംബിച്ച് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഒരു ക്ലാസിക്ക് സിനിമ എന്നു വിളിക്കാവുന്ന ബ്രില്ല്യന്‍സുണ്ട് ജോജിയുടെ എല്ലാ തലത്തിലും
പനച്ചേല്‍ കുടുംബമാണ് കഥാപരിസരം.പനച്ചേല്‍ കുട്ടപ്പന്‍ എന്ന പി.കെ കുട്ടപ്പന്റെ കുട്ടപ്പപന്റെ മൂന്ന് മക്കള്‍ മുത്തമകന്‍ ജോമോന്‍ ബാബുരാജ് ആണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്ടാമന്‍ ജെയ്‌സണ്‍ (ജോജി മുണ്ടക്കയം), ജെയ്സന്റെ ഭാര്യ ബിന്‍സി (ഉണ്ണിമായ പ്രസാദ്), ഇളയവന്‍ ജോജി (ഫഹദ് ഫാസില്‍)
ജോമോന്റെ മകന്‍ പോപ്പി.

ബംഗ്ലാവ് പോലുള്ള പനച്ചേല്‍ വീടും ചുറ്റുമുള്ള റബര്‍ എസ്റ്റേറ്റുമൊക്കെയുളള ഒരു ഏകാധിപതിയാണ് പനച്ചേല്‍ കുട്ടപ്പന്‍. അപ്പനോടു നേരെ നിന്നു സംസാരിക്കനുളള ദൈര്യം മൂവര്‍ക്കുമില്ല.അപ്പന്‍ മരിച്ചാല്‍ സ്വത്തുകള്‍ കിട്ടുമെന്ന ആഗ്രത്തില്‍ തുടങ്ങുന്ന ജോജിയുടെ മര്‍ഡര്‍-ഡ്രാമയാണ് ‘ചിത്രം.

മികച്ച അഭിനേതാക്കളുടെ അതിഗംഭീര പ്രകടനം കൂടിയാണ് ജോജി എന്ന സിനിമയെ അതിമനോഹരമായ കാഴ്ചാനുഭവമാക്കുന്നത്.കണ്ണുകള്‍ കൊണ്ട് ഹഫദ് കാണിക്കുന്ന ആമേജിക്ക് ജോജയിലും നമുക്ക് കാണാം .അതുപോലെ എടുത്തു പറയേണ്ട പ്രകടനമാണ് ചിത്രത്തില്‍ ബാബുരാജിന്റേത്.ഷമ്മി തിലകനും തന്റെ കഥാപാത്രത്തെ മികച്ചതാക്കിയിച്ചുണ്ട്. ചെറിയ റോളില്‍ ദിലീഷ് പോത്തനും ചിത്രത്തില്‍ എത്തുന്നുണ്ട്. സിനിമയിലെ ഏക സ്ത്രീകഥാ ബിന്‍സി. അവരുടെ കഥാപാത്രത്തിന്റെ ഡയലോജുകള്‍ക്കും മൗനത്തിനു പോലും വളരെ പ്രധാന്യം ഉണ്ട്.

ഷൈജു ഖാലിദിന്റെ ക്യാമറയും കിരണ്‍ ദാസിന്റെ എഡിറ്റിങ്ങും ജസ്റ്റിന്‍ വര്‍ഗീസിന്റെ പശ്ചാത്തലസംഗീതവും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്.ശ്യാം പുഷ്‌കരന്റെ തിരക്കഥയ്ക്ക് അതിഗംഭീരമായ ദൃശ്യാവിഷ്‌കാരമാണ് ദിലീഷ് പോത്തന്‍ എന്ന സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്.ആരാധകര്‍ പറയുന്ന’പോത്തേട്ടന്‍ ബ്രില്ല്യന്‍സ്’ ഒട്ടും ചോരാതെ തന്നെ ജോജിയെ നമുക്ക് കാണാം.