ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രമായ മേപ്പടിയാനിലെ ആദ്യഗാനം റിലീസ് ചെയ്തു.കാണ്ണില്‍ മിന്നും എന്നു തുടങ്ങുന്ന ഗാനം ആലാപിച്ചിരിക്കുന്നത് കാര്‍ത്തിക്കും നിത്യ മാമനും ചേര്‍ന്നാണ്.അജീഷ് ദാസന്‍, ജോയ് പോള്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രാഹുല്‍ സുബ്രഹ്‌മണ്യമാണ്.ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്‍സിന്റെ യുട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയത്.
ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മാതാവാകുന്ന ചിത്രം കൂടെയാണ് മേപ്പടിയാന്‍.നവാഗതനായ വിഷ്ണു മോഹനാണ് മേപ്പടിയാന്റെ സംവിധായകന്‍. ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അഞ്ചു കുരിയന്‍ ആണ് നായികയാകുന്നത്. അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, തുടങ്ങിയവര്‍ മാറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് ഷാമീറാണ് നിര്‍വ്വഹിക്കുന്നത്. ഈരാറ്റുപേട്ട, പാല, എന്നിവിടങ്ങളിലായാണ് ചിത്രം പൂര്‍ത്തീകരിച്ചത്.