‘കള്ളന്‍ ഡിസൂസ’ ഒരുങ്ങുന്നു

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മികച്ച വിജയം നേടിയ ചിത്രമായിരുന്നു ചാര്‍ലി. ഉണ്ണി ആറിനൊപ്പം സംവിധായകനും ചേര്‍ന്ന് രചന നിര്‍വ്വഹിച്ച അഡ്വഞ്ചര്‍ ഡ്രാമ ചിത്രത്തില്‍ ചെറുതും വലുതുമായ നിരവധി രസകരമായ കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഒന്നായിരുന്നു സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച ‘സനിക്കുട്ടന്‍ എന്ന കള്ളന്‍ ഡിസൂസ’. ഇപ്പോഴിതാ ഈ കഥാപാത്രത്തെ നായകനാക്കിക്കൊണ്ട് ഒരു സ്പിന്‍ ഓഫ് ചിത്രം വരുന്നു. ‘കള്ളന്‍ ഡിസൂസ’ എന്നുതന്നെയാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ജിത്തു കെ ജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സജീര്‍ ബാബയാണ്. ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റാംഷി അഹമ്മദ്, തോമസ് ജോസഫ് പട്ടത്താനം, നൗഫല്‍ അഹമ്മദ്, ബ്രിജേഷ് മുഹമ്മദ്, ഒജി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം അരുണ്‍ ചാലില്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. എഡിറ്റിംഗ് റിസാല്‍ ചീരന്‍. ബി ഹരിനാരായണന്റേതാണ് വരികള്‍. സംഗീതം ലിയോ ടോം, പ്രശാന്ത് കര്‍മ്മ. പശ്ചാത്തല സംഗീതം കൈലാസ് മേനോന്‍. വിഎഫ്എക്‌സ് ടോണി മാഗ്മിത്ത്. ഡിഐ ലിജു പ്രഭാകര്‍.