ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് ഒരുക്കുന്ന ‘കര്‍ണ്ണനി’ലെ പുതിയ ഗാനം പുറത്തിറങ്ങി.
യുഗഭാരതിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സന്തോഷ് നാരായണനാണ്. ‘തട്ടാന്‍ തട്ടാന്‍’ എന്നാരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ധനുഷും മീനാക്ഷി ഇളയരാജയും ചേര്‍ന്നാണ്. ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ ‘യേന്‍ ആളു പണ്ടാരത്തി’ എന്നാരംഭിക്കുന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.
രജിഷ വിജയന് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്.ചിത്രത്തില്‍ ലാലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം തേനി ഈശ്വര്‍. എഡിറ്റിംഗ് സെല്‍വ ആര് കെ.