പവന്‍ കല്യാണ്‍ നായകനാകുന്ന ‘ഹരി ഹര വീരമല്ലു’ വരുന്നു

തെലുങ്ക് സൂപ്പര്‍താരം പവന്‍ കല്യാണിനെ നായകനാക്കി ക്രിഷ് സംവിധാനം ചെയ്യുന്ന ‘ഹരി ഹര വീരമല്ലു’എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.തുറമുഖ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് ചിത്രം.

150 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. മെഗാ സൂര്യ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ എം രത്‌ന അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജ്ഞാനശേഖര്‍ വി എസ് നിര്‍വ്വഹിക്കുന്നു.

മുഗള്‍ ഭരണകാലത്തെ ധീരയോദ്ധാവിന്റെ കഥയാണ് സിനിമ. നിധി അഗര്‍വാളാണ് നായിക. പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ഹരിഹര വീരമല്ലുവിന്റെ കഥ നടക്കുന്നത്. തെലുങ്കിനൊപ്പം ഹിന്ദി, കന്നഡ, തമിഴ്, മലയാളം പതിപ്പുകളായി സിനിമയെത്തും. 2022ലാണ് റിലീസ്.