വര്‍ത്തമാന ഇന്ത്യയുടെ കഥയാണ് ‘വര്‍ത്തമാനം’ പറയുന്നത്;ആര്യാടന്‍ ഷൗക്കത്ത്

','

' ); } ?>

വര്‍ത്തമാന ഇന്ത്യയുടെ കഥയാണ് ‘വര്‍ത്തമാനം’ എന്ന ചിത്രം മുന്നോട്ടുവെയ്ക്കുന്നത്.ഇത് സൗഹൃദത്തിന് വേണ്ടി ഇന്ത്യയുടെ യൂണിറ്റിക്കു വേണ്ടിയുളള സിനിമയാണ്, അങ്ങനെയുളള സിനിമയെയാണ് രാജ്യദ്രോഹസിനിമ എന്നും വിളിച്ചതെന്നും നിര്‍മ്മാതാവ് ആര്യാടന്‍ ഷൗക്കത്ത്.ജെഎന്‍യു സമരം പ്രമേയമാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത വര്‍ത്തമാനം എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ സെല്ലുലോയിഡ് ഫിലിം മേഗസിനുമായി പങ്കുവെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആര്യാടന്‍ ഷൗക്കത്ത് ആണ് .

കാലത്തിന്റെ വര്‍ത്തമാനമാണിത്.ക്യാമ്പസ് പൊളിറ്റിക്‌‌സും ചുമരെഴുത്തുകളും,തര്‍ക്കങ്ങളും,കോലപാതകവും അതിന്റെ പേരില്‍ ക്യാമ്പസുകളില്‍ രാഷ്ട്രിയം നിരോധിക്കുക.വസ്തവത്തില്‍ ഇവിടെയാണ് ഡല്‍ഹിയെ കാണേണ്ടത്.ഇന്ത്യാ രാജ്യത്തെ അസമത്വത്തിനും അനീതിക്കുമെതിരെ കൃത്യമായി അവര്‍ ശബ്ദിക്കുന്നുണ്ട്.അവരുടെ ക്യാമ്പസുകളില്‍ അതിന്റെ പ്രതിഫലനം കാണാം.പൊതു നന്മയുടെ കാര്യത്തില്‍ അവര്‍ എല്ലാവരും ഒരുമിച്ചാണ്.പൊതു ശത്രുവിന് വേണ്ടി അവര്‍ രാഷ്ട്രിയമില്ലാതെ ഒരുമിച്ചു പോരാടുന്നു അത്തരം തിരിച്ചറിവ് കേരളത്തിലെ ക്യാമ്പസുകള്‍ക്ക് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍വതി നായികയായെത്തുന്ന വര്‍ത്തമാനം മാര്‍ച്ച് 12 തീയറ്ററുകളിലെത്തും.ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത് നേരത്തെ വിവാദം ആയിരുന്നു.മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റി ആണ് ചെറുമാറ്റത്തോടെ ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കിയത്. ചിത്രത്തിന്റെ ചില രംഗങ്ങള്‍ ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് നേരത്തെ അനുമതി നിഷേധിച്ചിരുന്നത്.ഫാസിയ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിയെയാണ് പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്നത്. റോഷന്‍ മാത്യു, സിദ്ധീഖ്, നിര്‍മ്മല്‍ പാലാഴി എന്നിവരും കഥാപാത്രങ്ങളാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.