ധനുഷ്- സെല്‍വരാഘവന്‍…’നാനെ വരുവേന്‍’….

','

' ); } ?>

ധനുഷ്- സെല്‍വരാഘവന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന പൂതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു.നാനെ വരുവേന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.സെല്‍വരാഘവന്റെ ട്വിറ്റര്‍ പേജിലൂടെ ചിത്രത്തിന്റെ പോസ്റ്ററുകളും പുറത്തുവിട്ടിട്ടുണ്ട്.ധനുഷും ചിത്രത്തിന്റെ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

സെല്‍വരാഘവന്‍ തന്നെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ധനുഷിന്റെ പുതിയ ചിത്രം കര്‍ണന്റെ നിര്‍മാതാവ് കലൈപുലി തനുവാണ് ചിത്രം നിര്‍മിക്കുന്നത്.

യുവന്‍ ശങ്കര രാജയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. അരവിന്ദ് കൃഷ്ണ ഛായാഗ്രഹണം നിര്‍വഹിക്കും.കഴിഞ്ഞ ദിവസമായിരുന്നു സെല്‍വരാഘവന്‍ ധനുഷിനെ നായകനാക്കി ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതായി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.