വിജയ് സേതുപതിയെ നായകനാക്കി സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘മുംബൈക്കറി’ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. വിജയ് സേതുപതിയുടെ ബേളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് മുംബൈക്കര്‍.ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ 2017ല്‍ പുറത്തെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘മാനഗര’ത്തിന്റെ ഹിന്ദി റീമേക്ക് ആണ് ചിത്രം.
വിക്രാന്ത് മസ്സേ, സഞ്ജയ് മിശ്ര, രണ്‍വീര്‍ ഷോറെ, ടാനിയ മണിക്ടാല, സച്ചിന് ഖഡേക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കും.