ദീപാവലി ദിനത്തില്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് അക്ഷയ് കുമാര്‍. ‘രാമസേതു’എന്നാണ് ചിത്രത്തിന്റെ പേര്.’ഐതീഹ്യം അല്ലെങ്കില്‍ യാഥാര്‍ത്ഥ്യം എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍ . ചിത്രത്തിന്റെ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്.പോസ്റ്ററില്‍ കാവിഷാള്‍ ചുറ്റി നില്‍ക്കുന്ന അക്ഷയ് കുമാറിനെയും പിന്നില്‍ ശ്രീരാമന്റെ ചിത്രവും കാണാം.
വരും തലമുകളുമായി ബന്ധിപ്പിക്കുന്ന ഒരു പാലം (സേതു) നിര്‍മ്മിച്ച് എല്ലാ ഭാരതീയരുടെയും അറിവില്‍ രാമന്റെ ആശയങ്ങള്‍ സജീവമായി നിലനിര്‍ത്താന്‍ ശ്രമിക്കാമെന്നായിരുന്നു ചിത്രം പ്രഖ്യാപിച്ചുകൊണ്ട് അക്ഷയ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
അഭിഷേക് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുണ ഭാട്യയും വിവേക് മല്‍ഹോത്രയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.