മരിച്ചിട്ടും മായാത്ത പൗരുഷം

മലയാള സിനിനമയുടെ പൗരുഷത്തിന്റെ പ്രതീകം നടന്‍ ജയന്‍ ഓര്‍മ്മയായിട്ട് 40-ാം വർഷം.ഏകദേശം 120-ലധികം മലയാള ചിത്രങ്ങളില്‍ അദ്ദേഹം വ്യത്യസ്ത വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.അതിസങ്കീര്‍ണ്ണമായ സാഹസിക രംഗങ്ങളില്‍ അവയുടെ അപകടസ്വഭാവം ഗൗനിക്കാതെ തന്മയത്വമായ പ്രകടനം കാഴ്ചവയ്ക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ മികവ്.കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ വേഷവിധാനത്തിലും ശൈലിയിലും മറക്കാനാവത്ത ഒരു തരംഗം സൃഷ്ടിച്ച അഭിനേതാവുകൂടിയായിരുന്നു ജയന്‍.

41ാം വയസില്‍ കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലിക്കോപ്റ്റര്‍ അപകടത്തിലാണ് ജയന്‍ മരണപ്പെടുന്നത് .ഇന്ത്യന്‍ നാവികസേനയിലെ മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസര്‍ ആയിരുന്നു അദ്ദേഹം. കൃഷ്ണന്‍ നായര്‍ എന്നായിരുന്നു യഥാര്‍ഥ പേര്.