ട്വിറ്റര്‍ നിരോധിക്കണമെന്ന് കങ്കണ

','

' ); } ?>

ട്വിറ്റര്‍ നിരോധിക്കണമെന്ന് ബോളിവുഡ് താരം കങ്കണ റണാവത്.ദേശ വിരുദ്ധവും, ഹിന്ദുഫോബികുമായ പ്ലാറ്റ്ഫോമാണ് ട്വിറ്ററെന്നും,കേന്ദ്രസര്‍ക്കാര്‍ ട്വിറ്റര്‍ നിരോധിച്ചേക്കുമെന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ട് ആ തീരുമാനവുമായി മുന്നോട്ടു പോകണമെന്നും കങ്കണ ട്വീറ്റില്‍ കുറിച്ചു.കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള ട്വീറ്റിലായിരുന്നു കങ്കണയുടെ ആരോപണം.

‘കേന്ദ്രസര്‍ക്കാര്‍ ട്വിറ്റര്‍ നിരോധിച്ചേക്കുമെന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നു. ആ തീരുമാനവുമായി മുന്നോട്ടുപോകൂ. ദേശവിരുദ്ധവും ഹിന്ദുഫോബിക്കുമായ പ്ലാറ്റ്ഫോമുകള്‍ നമുക്ക് ആവശ്യമില്ല’, എന്നുമാണ് കങ്കണയുടെ കുറിപ്പ്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രൊഫൈല്‍ പിക്ചര്‍ ട്വിറ്റര്‍ നീക്കം ചെയ്തതിന് പിന്നാലെയാണ് കങ്കണയുടെ പ്രതികരണം. കോപ്പിറൈറ്റ് നിയമം ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു അമിത് ഷായുടെ പ്രൊഫൈല്‍ പിക്ചര്‍ ട്വിറ്റര്‍ നീക്കം ചെയ്തത് . എന്നാല്‍ കുറച്ചു സമയത്തിനു ശേഷം ചിത്രം പുനഃസ്ഥാപിക്കുകയും ചെയ്തു.