ആന്തോളജി ചിത്രം ‘പുത്തം പുതുകാലൈ’ ആമസോണ്‍ പ്രൈമില്‍

തമിഴകത്തെ 5 പ്രമുഖ സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ആന്തോളജി ചിത്രം ‘പുത്തം പുതുകാലൈ’ ഒക്ടോബര്‍ 16 ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും.സുഹാസിനി മണിരത്നം ,ഗൗതം മേനോന്‍, രാജീവ് മേനോന്‍, സുധ കൊങ്കാര, കാര്‍ത്തിക് സുബ്ബരാജ എന്നിവരാണ് ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

‘കോഫി എനിവണ്‍’ എന്നാണ് സുഹാസിനിയുടെ ചിത്രത്തിന്റെ പേര്. നടിക്കുപുറമെ അനുഹാസന്‍, ശ്രുതി ഹാസന്‍ എന്നിവരും അഭിനയിക്കുന്നു.

‘അവളും നാനും’ ആണ് ഗൗതം വാസുദേവ് മേനോന്‍ ചിത്രം, എംഎസ് ഭാസ്‌കര്‍, റിതു വര്‍മ എന്നിവരാണ് താരങ്ങള്‍.
‘റീ യൂണിയന്‍’ ആണ് രാജീവ് മോനോന്‍ ചിത്രം.ആന്‍ഡ്രിയയും ലീല സാംസണുമാണ് പ്രധാന വേഷത്തിലെത്തുന്നത്.

സുധ കൊങ്കാരയൊരുക്കുന്ന ‘ഇളമൈ ഇദോ ഇദോ’ എന്ന ചിത്രത്തില്‍ ജയറാം, കാളിദാസ് ജയറാം, ഉര്‍വശി, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് അഭിനയിക്കുന്നത്.

‘മിറാക്കിള്‍’ ആണ് കാര്‍ത്തിക് സുബ്ബരാജിന്റെ ചിത്രം. ബോബി സിംഹ ,മുത്തുകുമാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്.

പ്രണയം,അഭിമാനം,ബഹുമാനം എന്നിവയെല്ലാം എങ്ങിനെയാണ് ബന്ധങ്ങളെ സ്വാദീനിക്കുന്നത് എന്നാതാണ് ചിത്രങ്ങള്‍ പറയുന്നത്.