കാറിലിരുന്ന് സിനിമ കാണാം ‘ഡ്രൈവ് ഇന്‍ സിനിമ’ കേരളത്തിലും

കോവിഡ് വ്യാപനത്തെതുടര്‍ന്ന് കേരളത്തിലെ സിനിമ തിയറ്ററുകള്‍ അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.സിനിമകള്‍ ഒടിടി റിസീലൂടെയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. തിയറ്റര്‍ റിലീസിന് വേണ്ടി ഒരുക്കിയ പല സിനിമകളും മുടങ്ങി കിടക്കുന്ന അവസ്ഥയാണ് .തിയറ്ററുകള്‍ പൂട്ടിയതോടെ സിനമകാണല്‍ സ്മാര്‍ട്ട് ഫോണിലായി.
അതിനിടയിലാണ് വിദേശങ്ങളിലും ഇന്ത്യയിലെതന്നെ മറ്റ് ചില സഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന ‘ഡ്രൈവ് ഇന്‍ സിനിമ’ പ്രദര്‍ശനം നമ്മുടെ കേരളത്തിലുമെത്തുന്നത്.

തുറസ്സായ ഒരിടത്ത് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട സമയത്ത് സ്വന്തം കാറിലെത്തി കാറിനുള്ളില്‍ തന്നെയിരുന്ന് ബിഗ് സ്‌ക്രീനില്‍ സിനിമ കാണാവുന്ന സംവിധാനമാണ് ‘ഡ്രൈവ് ഇന്‍ സിനിമകള്‍’.

സണ്‍സെറ്റ് സിനിമാ ക്ലബ്ബ് എന്ന കമ്പനിയാണ് ഇതുമായി കരളത്തിലേത്തുന്നത്.ബംഗളൂരു, ദില്ലി, മുംബൈ ഉള്‍പ്പെടെ ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലും കഴിഞ്ഞ മാസങ്ങളില്‍ ഈ സംവിധാനത്തില്‍ ഇവര്‍ പദര്‍ശനം സംഘടിപ്പിച്ചിരുന്നു.

ഒക്ടോബര്‍ നാലിനാണ് കേരളത്തില്‍ പ്രദര്‍ശനം നടത്തുന്നത്.കൊച്ചി ലേ മെറിഡിയന്‍ ഹോട്ടല്‍ ആയിരിക്കും വേദി.15 അതിഥികള്‍ക്കാവും ആദ്യ പ്രദര്‍ശനത്തിന് അവസരമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. സുപ്പര്‍ ഹിറ്റ് ചിത്രം ബാഗ്ലൂര്‍ ഡെയ്‌സ് ആണ് ഉദ്ഘാടന ചിത്രം.

കൃത്യമായ അകലം പാലിച്ച് ഒരു വലിയ സ്‌ക്രീനിന് അഭിമുഖമായി പാര്‍ക്ക് ചെയ്തിരിക്കുന്ന സ്വന്തം കാറുകളിലിരുന്ന് സിനിമ കാണാനുള്ള അവസരമാണ് ഇവര്‍ ഒരുക്കുന്നത്. കാറിന്റെ സ്പീക്കറിലൂടെത്തന്നെ സിനിമയുടെ ഓഡിയോയും എത്തിക്കും. പ്രദര്‍ശനത്തിന്റെ ടിക്കറ്റ് ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാനുള്ള സംവിധാനവും അണിയറക്കാര്‍ ഒരുക്കിയിട്ടുണ്ട്.