അനൂപ് മേനോന്റെ സിനിമ കണ്ടു…’കിംഗ് ഫിഷ്’ അതിമനോഹരം

പ്രൈവറ്റ് സ്‌ക്രീനിംഗില്‍ അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ‘കിംഗ് ഫിഷ്’ എന്ന സിനിമ കണ്ട മോഹന്‍ലാല്‍ സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തി. അതിമനോഹരവും വ്യത്യസ്ഥവുമായ സിനിമയെന്നാണ് അദ്ദേഹം ചിത്രത്തെ കുറിച്ച് പറഞ്ഞത്. ഈ സിനിമ സഞ്ചരിയ്ക്കുന്ന വഴികള്‍ അസാധാരണവും പ്രകാശം നിറഞ്ഞതുമാണെന്നും കാലങ്ങളോളം ഇത്തരം സിനിമകള്‍ ഉണ്ടാവട്ടെയെന്നും അദ്ദേഹം കുറിച്ചു.

ഇന്നലെ ഒരു െ്രെപവറ്റ് സ്‌ക്രീനിംഗില്‍ അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ‘കിംഗ് ഫിഷ്’ എന്ന സിനിമ കണ്ടു. അതിമനോഹരവും വ്യത്യസ്ഥവുമായ സിനിമ. ഈ സിനിമ സഞ്ചരിയ്ക്കുന്ന വഴികള്‍ അസാധാരണവും പ്രകാശം നിറഞ്ഞതുമാണ്… കാലങ്ങളോളം ഇത്തരം സിനിമകള്‍ ഉണ്ടാവട്ടെ. ഇത്തരം ചിത്രങ്ങളുടെ ഭാഗമാവാന്‍ എല്ലാ കലാകാരന്മാര്‍ക്കും സാധിയ്ക്കട്ടെ.. അനൂപിനും ടീമിനും വിജയാശംസകള്‍.