നടി കങ്കണയുടെ ഒഫീസ് കെട്ടിടം പൊളിച്ചു നീകിയ സംഭവത്തില്‍ പ്രതികരണവുമായി നടന് കൃഷ്ണ കുമാര്‍.
ശത്രുക്കളുടെ സഹായത്താല്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പുത്തന്‍ താരോദയം. കെട്ടിടങ്ങള്‍ ഇടിച്ചു പക്ഷെ ഇമേജ് വളര്‍ത്തി കൊടുത്തു വാനോളം. 24 മണിക്കൂര്‍ നോട്ടീസ് കൊടുത്തു കെട്ടിടം ഇടിക്കുന്ന ആ ശുഷ്കാന്തി കാണാതിരിക്കാന്‍ പറ്റുന്നില്ല. അതും കോവിഡ് കാലത്തു. അവിടുത്തെ ഭരണകൂടത്തിന്റെ നാശത്തിനു അവര്‍ തന്നെ വിത്ത് പാകി. സഹോദരിയുടെ ചങ്കൂറ്റത്തിന് മുന്നില്‍ നമിക്കുന്നു കാത്തിരുന്നു കാണാം. കങ്കണയോടൊപ്പം. എന്നാണ് താരം ഫേസ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.