സ്വന്തം കഥയുമായി ‘ജെന്റില്‍മാന്‍ 2’ പ്രഖ്യാപിച്ച് കെ ടി കുഞ്ഞുമോന്‍

','

' ); } ?>

മൂന്ന് ഭാഷകളിലായി ബ്രഹ്‌മാണ്ഡ ചിത്രം പ്രഖ്യാപിച്ച് നിര്‍മാതാവ് കെ ടി കുഞ്ഞുമോന്‍.വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം കഥയിലൊരുങ്ങുന്ന ‘ജെന്റില്‍മാന്‍ 2’ എത്തുകയാണ്. മൊഴിമാറ്റമല്ലാതെ തമിഴ്,തെലുങ്ക്,ഹിന്ദി എന്നി മൂന്നു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.ജനുവരി,ഫെബ്രുവരിയോടെ ‘ജെന്റില്‍മാന്‍ 2’ വിന്റെ ചിത്രീകരണം തുടങ്ങും.പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്തുളള പടമായിരിക്കും ഇതെന്നും കെ ടി കുഞ്ഞുമോന്‍ പറഞ്ഞു.കഥയും തിരക്കഥയും പൂര്‍ത്തിയായി കഴിഞ്ഞു.പഴയതും പുതിയതുമായ താരനിരതന്നെ ചിത്രത്തിലുണ്ടാകും. എ ആര്‍ റഹ്‌മാന്റെ സംഗീതം ഉണ്ടാകുമെന്നും എന്നാല്‍ ജെന്റില്‍മാന്‍ സംവിധാനം ചെയ്ത ശങ്കര്‍ ജെന്റില്‍മാന്‍2 വില്‍ ഉണ്ടായിരിക്കില്ലെന്നുമാണ് സൂചന.

കൊവിഡ് പ്രതിസന്ധി ഒഴിഞ്ഞാല്‍ വരുന്ന നവംബര്‍ ഡിസംബറോടെ ജെന്റില്‍മാന്‍ 2 തിയറ്റര്‍ റിലീസിനെത്തുമെന്നാണ് പ്രതീക്ഷ.
ജെന്റില്‍മാന്‍,കാതലന്‍,വസന്തകാല പറവെ ,സൂര്യന്‍ തുടങ്ങി ഹിറ്റ് ചിത്രങ്ങളാണ് കെ ടി കുഞ്ഞുമോന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയത്.