
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്ക് പിറന്നാളിന് മുന്നോടിയായി ആരാധകര്‍ ഒരുക്കിയ മാഷപ്പ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.താരം അഭിനയിച്ച ചിത്രത്തിലെ രംഗങ്ങളെ കോര്‍ത്തിണക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.അരുണ്‍ കെ ആര്‍,ഉണ്ണി സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് വീഡിയോ ചെയ്തത്.സെപ്റ്റംബര്‍ 10 നാണ് മഞ്ജുവിന്റെ പിറന്നാള്‍.