
ചലച്ചിത്രകാരനായ വേണു നാരവളളി ഓര്‍മ്മയായിട്ട് പത്ത് വര്‍ഷങ്ങള്‍, 2010 സെപ്റ്റബര്‍ 9 നാണ് അദ്ദേഹം നമ്മളോട് വിടപറഞ്ഞത്.അഭിനനേതാവ്,തിരക്കഥാകൃത്ത്,സംവിധായകന്‍ എന്നി നിലകളിലെല്ലാം തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെയാണ് നാഗവളളി മലയാള ചലച്ചിത്രവേദിയിലേക്ക് കടന്നു വരുന്നത്.ശാലിനി എന്റെ കൂട്ടുകാരി,ചില്ല്,എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി,ദേവദാസ്,മിന്നാരം,ഭാഗ്യദേവത തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ചിലതാണ്. ഒരു കാലഘട്ടത്തിന്റെ കാമുക സങ്കല്‍പ്പമായിരുന്നു വേണു നാഗവള്ളിയുടെ കഥാപാത്രങ്ങള്‍.
സുഖമോ ദേവി എന്ന ചിത്രമാണ് ആദ്യമായി വേണു നാഗവളളി സംവിധാനം ചെയ്യുന്നത്. സര്‍വ്വകലാശാല,കിഴക്കുണരും പക്ഷി,ഏയ് ഓട്ടോ,ലാല്‍ സലാം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. അര്‍ത്ഥം,കിലുക്കം,അഹം,ഭാര്യ സ്വന്തം സുഹൃത്ത് തുടങ്ങിയ ചിത്രങ്ങള്‍കൊക്കെ തിരക്കഥ എഴുതി.
അദ്ദേഹത്തിന്റെ ഓര്‍മ്മ ദിനത്തില്‍ സ്മരണകള്‍ പങ്കുവെച്ച് താരങ്ങളും എത്തിയിരിക്കുന്നു.