
ചലച്ചിത്ര സംവിധായകന് എ ബി രാജ് അന്തരിച്ചു.ഇദ്ദേഹത്തിന്റെ മുഴുവൻ പേര് രാജ് ആന്റണി ഭാസ്കർ എന്നാണ്.
കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ 1947 ല്‍ സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. 11 വര്‍ഷക്കാലം സിലോണിലായിരുന്നു. 11 സിംഹള ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
കളിയല്ല കല്യാണം, കണ്ണൂര്‍ ഡീലക്സ്, കളിപ്പാവ, നൃത്തശാല, ശാസ്ത്രം ജയിച്ചു മനുഷ്യന് തോറ്റു, ഉല്ലാസയാത,ചീഫ് ഗസ്റ്റ് , അഗ്നിശരം, അടിമച്ചങ്ങല, ഓര്‍മിക്കാന്‍ ഓമനിക്കാന്‍ തുടങ്ങി 65 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.