ആളെ മയക്കുന്ന ‘ജിന്ന്’

','

' ); } ?>

സൗബിന്‍ സാഹിറിനെ നായകനാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ജിന്നിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ആരാധകരുടെ അഭിനന്ദന പ്രവാഹം. മോഷന്‍ പോസ്റ്ററും നിരവധിപേരാണ് കണ്ടത്. ശാന്തി ബാലചന്ദ്രനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കലി എന്ന ചിത്രത്തിന്റെ കഥാകൃത്ത് രാജേഷ് ഗോപിനാഥനാണ് ജിന്നിന്റെ കഥ ഒരുക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്നു. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സിദ്ധാര്‍ഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിന്ന്. ഹലാല്‍ ലവ് സ്‌റ്റോറി, ജാക്ക് ആന്‍ ജില്‍ എന്നിവയാണ് സൗബിന്റെ പുതിയ ചിത്രങ്ങള്‍. ജൂതന്‍, കള്ളന്‍ എന്നീ ചിത്രങ്ങളും അണിയറയിലുണ്ട്.