ഈ ലോക്ക് ഡൗണ്‍ സമയത്ത് കാര്യമായി നടക്കുന്ന ഒരു കൂടികാഴ്ച്ചയെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായ പേളി മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പേളി ചൂലുമായുള്ള കൂടികാഴ്ച്ചയുടെ ചിത്രത്തിനൊപ്പം രസകരമായ ആശയം കൂടെയാണ് പങ്കുവെച്ചിട്ടുള്ളത്.
കയ്യില്‍ ഫോണ്‍ എത്തിയ കൗതുകത്തെ കുറിച്ചാണ് കുറിപ്പ്. നമ്മുടെ സന്തോഷത്തിന് വേണ്ടിയാണ് ഫോണ്‍ കൊണ്ടു നടക്കുന്നത്. അത് പലവിധ കാര്യങ്ങള്‍ക്കും എന്റര്ടെയ്നുമെല്ലാം നിങ്ങളെ സഹായിക്കും. പക്ഷേ അത് നിങ്ങളുടെ ഊര്‍ജ്ജം നഷ്ടപ്പെടുത്തുന്നതായി തോന്നുന്നുണ്ടെങ്കില്‍ ചെറിയൊരു ഇടവേളയെടുക്കാനാണ് പേളിയുടെ ഉപദേശം. ‘കണ്ടുകഴിഞ്ഞതെല്ലാം ഒഴിവാക്കി നിങ്ങളുടെ ഫോണ്‍ ക്ലീന്‍ ചെയ്യാനുള്ള സമയമാണിതെന്നും എന്നെ വീട് വൃത്തിയാക്കാന്‍ അനുവദിക്കൂ’ എന്നും പറഞ്ഞാണ് പേളി ചൂല് പിടിച്ചു നില്ക്കുന്ന ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.