
കൊറോണ വൈറസ് ദുരിതാശ്വാസ നിധിയിലേക്ക് 1.30 കോടി സംഭാവന നല്‍കി തമിഴ് താരം വിജയ്. അന്‍പത് ലക്ഷം രൂപ തമിഴ്‌നാട് സര്‍ക്കാര്‍ ഫണ്ടിലേക്ക് നല്‍കിയപ്പോള്‍ 25 ലക്ഷം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും താരം നല്‍കി. കേരളത്തിന് പത്ത് ലക്ഷം രൂപയുടെ ധനസഹായമുണ്ട്. ഫിലിം എംപ്ലോയീസ് ഫെഡറോഷന്‍ ഓഫ് സൗത്ത് ഇന്‍ഡ്യയ്ക്ക്് 25 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. കര്‍ണാടക, തെലുങ്കാന, ആന്ദ്രപ്രദേശ്, പോണ്ടിച്ചേരി എന്നിവയ്ക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് ദളപതി ധനസഹായമായി നല്‍കിയത്.