കോവിഡ് പടരുന്ന സാഹചര്യത്തില്‍ പ്രവാസികളാണ് ഏറെ പ്രതിസന്ധിയില്‍. നാട്ടിലേക്ക് വരാനോ, മതിയായ സുരക്ഷിതത്വമോ, തൊഴില്‍ സുരക്ഷിതത്വമോ ഇല്ലാതായി അനിശ്ചിതത്വത്തില്‍ കഴിയുന്ന പ്രവാസികള്‍ക്ക് സാന്ത്വനവുമായി മോഹന്‍ലാല്‍ രംഗത്തെത്തി. ഈ സമയവും കടന്ന് പോകും. നമുക്കൊരുമിച്ച് പ്രതിസന്ധികളെ തരണം ചെയ്യാം. ആശങ്ക വര്‍ദ്ധിപ്പിച്ച് കൂടുതല്‍ മാനസിക സംഘര്‍ഷത്തിലേക്ക് നീങ്ങരുതെന്ന സന്ദേശം നല്കി ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സാന്ത്വനവുമായെത്തിയത്. നേരത്തെ 50 ലക്ഷം രൂപ സര്‍ക്കാര്‍ നിധിയിലേക്ക് മോഹന്‍ലാല്‍ സംഭാവന നല്‍കിയിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്കുന്ന വീഡിയോ കോണ്‍ഫറന്‍സിലും അദ്ദേഹം പങ്കെടുത്തിരുന്നു.