കലാസംവിധായകന്‍ തിരുവല്ല ബേബി അന്തരിച്ചു

പഴയകാല ചലച്ചിത്ര കലാസംവിധായകന്‍ തിരുവല്ല ബേബി (84) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ ആയിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. നെല്ല് ഉള്‍പ്പടെ നിരവധി മലയാള സിനിമകളുടെ കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ പ്രശസ്തനായിരുന്ന തിരുവല്ല ബേബി, പ്രവാസ ജീവിതകാലത്തും കലാരംഗത്ത് സജീവമായിരുന്നു. നോര്‍ത്ത് അമേരിക്കയിലെയും കാനഡയിലെയും നിരവധി പള്ളികളുടെ മദ്ബഹകള്‍ രൂപകല്‍പന ചെയ്തിട്ടുണ്ട്. സാംസ്‌കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച തിരുവല്ല ബേബി, സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു.
ഭാര്യ: ശോശാമ്മ മക്കള്‍: സിബി, നാന്‍സി, ഡോ. ബിനു, നവിന്‍