കോവിഡ് ബാധിതനായ മകന് അസുഖം ഭേദമായതില്‍ സര്‍ക്കാരിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് സംവിധായകന്‍ എം. പത്മകുമാര്‍. പാരിസില്‍ വെച്ചാണ് കോവിഡ് ബാധിതനുമായി സമ്പര്‍ക്കമുണ്ടായതായി സംശയം തോന്നിയതിനാല്‍, സംവിധായകന്റെ മകനും ഒപ്പമുള്ള സുഹൃത്തും നാട്ടില്‍ തിരിച്ചെത്തി ചികിത്സ തേടിയത്.കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന സംവിധായകന്റെ മകന് ആകാശും സുഹൃത്ത് എല്‌ദോയും ആശുപത്രി വിട്ടു. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ
‘എന്റെ മകന്‍ ആകാശും അവന്റെ സഹപ്രവര്‍ത്തകന്‍ എല്‍ദോ മാത്യുവും കോവിഡ് 19 ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കി കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു. ഈ രോഗത്തിനെതിരെ സര്‍വ്വവും സമര്‍പ്പിച്ച് പൊരുതുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍എന്നിങ്ങനെ എല്ലാവര്‍ക്കും ഒരുപാടും നന്ദിയും സ്‌നേഹവും. ഒപ്പം, ഈ സംഘത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കും ജില്ലാ കലക്ടര്‍ എസ്.സുഹാസിനും ഒരുപാടു സ്‌നേഹം. ഇത് കേവലം നന്ദിയുടെ ഒരു പ്രകടനമല്ല, സ്വന്തം ജനങ്ങളെ വളരെ ആത്മാര്‍ത്ഥമായി നയിക്കുന്നതിലും പരിപാലിക്കുന്നതിലും ലോകത്ത് ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനത്തെക്കുറിച്ചുള്ള എന്റെ അഭിമാനമാണ് …നമ്മള്‍ ഇതും അതിജീവിക്കും’
മകന് കോവിഡ് ഭേദമായി…നന്ദി മാത്രമല്ല, കേരളമെന്നത് അഭിമാനം: എം.പത്മകുമാര്‍
','' );
}
?>