കൊറോണ ; കാന്‍സ് ചലച്ചിത്രമേള മാറ്റിവെച്ചു

','

' ); } ?>

കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ ലോകത്തെ ഏറ്റവും വലിയ ചലച്ചിത്രമേളയായ കാന്‍സ് ചലച്ചിത്രമേള മാറ്റിവെച്ചു. ലോകം മുഴുവന്‍ ജാഗ്രത തുടരുന്ന സാഹചര്യത്തിലാണ് ചലച്ചിത്രമേള മാറ്റിവെച്ചത്.മെയ് 12 മുതല്‍ 23 വരെയാണ് മേള നടക്കാനിരുന്നത്.മേളയുടെ സംഘാടകര്‍ വ്യാഴാഴ്ച്ച ഫ്രാന്‍സില്‍ വച്ചു ചേര്‍ന്ന യോഗത്തിനു ശേഷമാണ് തീരുമാനം അറിയിച്ചത്.കാന്‍സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയും വിവരം അറിയിച്ചത്.പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.