നന്നാവുമോ..? നന്നാവുമായിരിക്കും

ദൈവത്തിന്റെ പേരില്‍ തമ്മിലടിക്കുന്നവര്‍ക്കുള്ള അവസാന മുന്നറിയിപ്പാണ് ഇതെന്ന് നടന്‍ ബിബിന്‍ ജോര്‍ജ്. മാസ്‌ക് ഇട്ടതോടെ ഹിന്ദുവാണോ ക്രിസ്ത്യന്‍ ആണോ മുസ്ലിം ആണോയെന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ലെന്നും മാസ്‌ക് മാറ്റുന്ന ദിവസമാണ് പേടിയെന്നും ബിബിന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ബിബിന്‍ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ദൈവത്തിന്റെ പൊളി..ഭൂമിയില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യനും സ്വന്തം ആവശ്യത്തിനായി കുറച്ച് ദൈവങ്ങളേം സൃഷ്ടിച്ചു.
ദൈവത്തിന്റെ പേരില്‍ പിന്നങ്ങ് അടി തുടങ്ങി. കുത്തായി, വഴക്കായി.. കത്തിക്കല്‍ ആയി. ഇതെല്ലാം കണ്ട് മടുത്ത ദൈവം ഒരു ദിവസം ഒരു തീരുമാനം എടുത്തു. ആദ്യം മനുഷ്യരെല്ലാം ഒന്നിക്കുമോന്ന് നോക്കാന്‍ പ്രളയം 2 എണ്ണം സെറ്റ് ചെയ്തു. NO രക്ഷ…പ്രളയം കഴിഞ്ഞപ്പോള്‍ പിന്നേം തുടങ്ങി..ഇടി.

അപ്പോള്‍ ദൈവം അവസാനത്തെ ടെക്‌നിക്ക് പുറത്തെടുത്തു. ദൈവം അനിശ്ചിതകാല സമരം ചെയ്യാന്‍ തീരുമാനിച്ചു. ചെറിയൊരു പേടിപ്പിക്കല്‍. അതുകൊണ്ടിപ്പോള്‍ ഇവിടെ, പള്ളി അടച്ചു.., അമ്പലം അടച്ചു. ആള്‍ ദൈവങ്ങള്‍ ഓടി ഒളിച്ചു. തൊട്ടു മുത്താന്‍ ആളില്ലാതായി. മനുഷ്യനെ തിരിച്ചറിയാതിരിക്കാന്‍ മുഖത്തു മാസ്‌ക് ഇടുവിപ്പിച്ചു. ഇപ്പോള്‍ മാസ്‌ക് ഇട്ടതോടെ ഹിന്ദുവാണോ ക്രിസ്ത്യന്‍ ആണോ മുസ്ലിം ആണോന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ല. അത് കലക്കി.പൊളി സാനം..പേടിയിതാണ്..,മാസ്‌ക് മാറ്റുന്ന ദിവസം..???ദൈവം പറയുന്നത്, ‘ഇത് ലാസ്റ്റ് വാണിങ്ങാന്നാ’
നന്നായാല്‍…നന്നാവുവോ.? നന്നാവുമായിരിക്കും..ശ്രമിക്കാം.

ബിബിന്‍ ജോര്‍ജ്ജ്‌