സിനിമ താരങ്ങളുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ നിര്‍മിക്കുകയും അതിലൂടെ ആളുകളെ വഞ്ചിക്കുകയും ചെയ്ത പ്രതി പിടിയില്‍. സംവിധായിക അഞ്ജലി മേനോന് നല്കിയ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്.കൊല്ലം ജില്ലയിലെ ഓച്ചിറ വില്ലേജിലെ ദിവിന് ജെ (32) എന്ന യുവാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാള്‍ ആള്‍മാറട്ടം നടത്തി നിരവധി പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ട്.പരാതി നല്കിയ ശേഷം സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രൊഫയില്‍ വിവരങ്ങള്‍ പരിശോധിച്ച് പ്രതിയെ പിടികൂടുകയായിരുന്നു.