ധനുഷ് ചിത്രത്തിന് തിരക്കഥ ഒരുക്കാന്‍ സുഹാസും ഷര്‍ഫുവും

','

' ); } ?>

വരത്തന്‍, വൈറസ് എന്ന ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ ഷര്‍ഫുവും സുഹാസും നടന്‍ ധനുഷിന്റെ പുതിയ ചിത്രത്തിന് തിരക്കഥയൊരുക്കുന്നു. ധനുഷിനെ നായകനാക്കി കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിനാണ് ഇരുവരും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നത്. ധ്രുവങ്ങള്‍ പതിനാറ്, മാഫിയ എന്നീ സിനിമകള്‍ക്ക് ശേഷം കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ധനുഷിന്റെ 43ാമത് സിനിമയാണ്.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘ജഗമേ തന്തിരം’ ആണ് ധനുഷ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. പരിയേറും പെരുമാള്‍ ഒരുക്കിയ മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ‘കര്‍ണന്‍’ ആണ് ധനുഷിന്റെ ചിത്രീകരണം പുരോഗമിക്കുന്ന സിനിമ. ആനന്ദ് എല്‍ റായിയുടെ സംവിധാനത്തില്‍ ബോളിവുഡ് ചിത്രവും, സഹോദരന്‍ സെല്‍വരാഘവന്റെ സംവിധാനത്തില്‍ പുതുപ്പേട്ടൈ രണ്ടാം ഭാഗവും ധനുഷ് നിലവില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജി.വി പ്രകാശ് സംഗീതം ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സത്യ ജ്യോതി ഫിലിംസ് ആണ്.