അര്‍ജ്ജുന്‍ നന്ദകുമാറിന്റെതായി ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത ചിത്രമാണ് ഷൈലോക്ക്. റിലീസിനൊരുങ്ങിയ മരക്കാറിനെ കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞിരിക്കുകയാണ് അര്‍ജ്ജുന്‍ നന്ദകുമാര്‍. ഒപ്പത്തിന് ശേഷം സംവിധായകന്‍ പ്രിയദര്‍ശനൊപ്പമുള്ള രണ്ടാമത്തെ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രത്തെ കുറിച്ച് അര്‍ജ്ജുന്‍ പറഞ്ഞതിങ്ങനെ…
”പ്രാധാന്യമുള്ളൊരു ക്യാരക്ടര്‍ തന്നെയാണ് ഈ ചിത്രത്തിലും ചെയ്യുന്നത്. ഈത്രയും വലിയൊരു ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചത് ഭാഗ്യമാണ്. അവസാന നിമിഷമാണ് ഞാന്‍ മരക്കാറിലേയ്ക്ക് എത്തുന്നത്. സീനിയര്‍ ആര്‍ട്ടിസ്റ്റിന് വെച്ച ക്യാരക്ടറായിരുന്നു അത്. പക്ഷെ ഡേറ്റ് പ്രശ്‌നംകൊണ്ടും അദ്ദേഹത്തിന് വയസ്സിന്റെ പ്രശ്‌നംകൊണ്ടും ആ ക്യാരക്ടര്‍ എനിക്ക് കിട്ടുകയായിരുന്നു. കുഞ്ഞാലി മരക്കാര്‍ എന്ന സിനിമ ഒരു ചരിത്രമാണ്. മമ്മൂക്കയുടെ കൂടെ ദി പ്രീസ്റ്റ് എന്ന ചിത്രമാണ് അടുത്തതായി വരാനുള്ളത്. മരക്കാറിലെ എന്റെ ക്യാരക്ടറിന്റെ പേര് നമ്പ്യാതിരി എന്നാണ്. സാമൂതിരിയുടെ അനന്തിരവനാണ്, ഫ്യൂച്ചര്‍ കിംഗ്. നമ്പ്യാതിരിയുടെ കാലഘട്ടത്തിലാണ് പോര്‍ച്ചുഗീസുകാര്‍ നമ്മുടെ നാട്ടിലേയ്ക്ക് വരുന്നത്. അതുവരെ കടലില്‍വെച്ചുള്ള ചരക്ക് വില്‍പ്പനകളെ ഉണ്ടായിരുന്നുള്ളു. അതാണ് ഈ ക്യാരക്ടറിന്റെ പ്രാധാന്യം. നമ്പ്യാതിരി കഴിവു കുറഞ്ഞൊരു ഭരണാധികാരിയാണ്. അപകടങ്ങള്‍ മുന്നില്‍ കാണാന്‍ പറ്റാത്ത ഭരണാധികാരി. പല ഭാഷകളില്‍ നിന്നുള്ള വലിയ ആര്‍ട്ടിസ്റ്റുകളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചത് സ്വപ്നംപോലെയാണ് എനിക്ക് തോന്നുന്നത്. മരക്കാറില്‍ ക്യാമറ ചെയ്തിരിക്കുന്നത് തിരു സാറാണ്. അദ്ദേഹം ടെക്‌നിക്കലി എത്ര ബ്രില്ല്യന്റാണെന്ന് എല്ലാവര്‍ക്കും അറിയാം. ചിത്രത്തിന്റെ എല്ലാ മേഖലയിലും ദി ബെസ്റ്റ് ആണ് ചെയ്തിരിക്കുന്നത്. പ്രിയന്‍ സാര്‍ അഭിനയത്തിനെക്കുറിച്ച് കാര്യങ്ങള്‍ പറഞ്ഞുതരും. എന്നിട്ട് അത് നമ്മളെകൊണ്ട് ചെയ്യിപ്പിക്കും. അദ്ദേഹം ഉദ്ദേശിക്കുന്ന രീതിയില്‍ വന്നിട്ടുണ്ടെങ്കില്‍ ഓക്കെ പറയും. വന്നിട്ടില്ലെങ്കില്‍ ആ അഭിനയത്തില്‍ എന്താണ് കുറവുള്ളതെന്ന് അദ്ദേഹം വീണ്ടും പറയും. ഭയങ്കര കൂളായിട്ടുള്ള മനുഷ്യനാണ് പ്രിയദര്‍ശന്‍ സാര്‍. വലിയ ആളുകളെ നമ്മള്‍ എപ്പോഴും പേടിയോടെയാണ് കാണുക. പക്ഷെ അവരെല്ലാം വളരെ സിംപിളാണ്. വര്‍ക്കിലാണ് അവരുടെ ഫോക്കസ്. വര്‍ക്കിന് വേണ്ട കാര്യങ്ങളെല്ലാം പറഞ്ഞുതരും. ലൈറ്റായിട്ട് വളരെ കംഫര്‍ട്ടബിളാക്കിയിട്ടാണ് പറയുക. ഒരുപാട് തമാശകള്‍ ഇഷ്ട്ടപ്പെടുന്ന ഡയറക്ടറാണ് അദ്ദേഹം. മുന്‍പ് സിനിമയില്‍ തമാശ ചെയ്യുന്ന ഇന്നസെന്റ്, മാമുക്കോയ, മുകേഷ് തുടങ്ങീ എല്ലാ സീനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തിലുണ്ടായിരുന്നു. അവരുടെ കൂടെയാണ് എനിക്ക് ഇരിയ്ക്കാന്‍ പറ്റിയത്. അതില്‍ ഏറ്റവും പ്രായം കുറഞ്ഞ ഒരാള്‍ ഞാനാണ്. അവര്‍ പറയുന്ന തമാശകളൊക്കെ ഞാന്‍ അഭിമുഖങ്ങളിലെ കേട്ടിട്ടുള്ളു. ഈ ചിത്രത്തിലൂടെ അതെല്ലാം എനിക്ക് ലൈവായിട്ട് എക്‌സ്പീരിയന്‍സ് ചെയ്യാന്‍ പറ്റി. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഞാന്‍ ഉണ്ടായിരുന്നത്‌കൊണ്ട് പ്രിയന്‍ സാറിനെ എനിക്ക് മുന്‍പേ അറിയാം. അദ്ദേഹത്തിനൊപ്പം ഒപ്പം എന്ന ചിത്രവും ചെയ്തിരുന്നു.
അര്‍ജ്ജുന്‍ നന്ദകുമാറിന്റെ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം സെല്ലുലോയ്ഡ് മാഗസിനിലും യൂട്യൂബ് ചാനലിലും ഉടന്‍ വരുന്നു…