കൊറിയന്‍ ചിത്രമായ പാരസൈറ്റിന് മികച്ച സനിമയ്ക്കുള്ള ഓസ്‌കര്‍ നല്‍കിയതിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ദക്ഷിണ കൊറിയയുമായി എന്നും പ്രശ്നമാണ്. അവര്‍ ഉണ്ടാക്കുന്ന പ്രശ്നം പോരാഞ്ഞിട്ടാണോ ഇപ്പോള്‍ അവാര്‍ഡും കൊടുക്കുന്നതെന്ന് ട്രംപ് ചോദിച്ചു. കൊളോറാഡോ സ്പ്രിങ്സില്‍ വച്ചു നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവെ ജനങ്ങളോടു സംസാരിക്കുകയായിരുന്നു ട്രംപ്.
”ദക്ഷിണകൊറിയയുമായി ഒരുപാടു പ്രശ്നങ്ങള്‍ നമുക്കുണ്ട്. അതിനിടയിലാണ് ഇപ്പോള്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നല്‍കിയിരിക്കുന്നത്. ആ സിനിമ അത്ര നല്ലതായിരുന്നോ? എനിക്കറിയില്ല.” – ട്രംപ് പറഞ്ഞു.
മികച്ച വിദേശ ചിത്രം എന്നു പറഞ്ഞിരുന്നെങ്കില്‍ സഹിക്കാമായിരുന്നു. ഇതിപ്പോള്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് തന്നെ കൊടുത്തിരിക്കുകയാണ്- ട്രംപ് പറഞ്ഞു.
മികച്ച സഹനടനുള്ള പുരസ്‌കാരം ബ്രാഡ്പിറ്റിനു നല്‍കിയതിനെയും ട്രംപ് വിമര്‍ശിച്ചു. രാവിലെ എഴുന്നേറ്റ് എന്തെങ്കിലുമൊക്കെ പ്രസ്താവന നടത്തുന്ന നടന്‍ എന്നാണ് ട്രംപ് ബ്രാഡ് പിറ്റിനെ വിശേഷിപ്പിച്ചത്. താന്‍ ഒരിക്കലും ബ്രാഡ് പിറ്റിന്റെ ഫാന്‍ ആയിരുന്നില്ലെന്നും ട്രംപ് പറഞ്ഞു.