‘പ്രേതം’ ഇന്ന് രാത്രി പുറത്തിറങ്ങും.

','

' ); } ?>

ജയസൂര്യ തന്റെ വ്യത്യസ്ത ലുക്കിലൂടെ ശ്രദ്ധേയനായ ചിത്രം പ്രേതത്തിന്റെ രണ്ടാം ഭാഗം വരുന്നു. രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം പ്രേതം 2ന്റെ ട്രെയിലര്‍ ഇന്ന് 7 മണിക്ക് പുറത്തിറങ്ങും. 2016ലാണ് പ്രേതം റിലീസ് ചെയ്തത്. ഹൊറര്‍ കോമഡി ത്രില്ലര്‍ ചിത്രമായിരുന്നു പ്രേതം. ജയസൂര്യ, ഗോവിന്ദ് പത്മസൂര്യ, ഷറഫുദ്ദീന്‍, അജു വര്‍ഗ്ഗീസ്, പേര്‍ളി മാണി, ശ്രുതി രാമചന്ദ്രന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായിരുന്നത്.

മെന്റലിസ്റ്റിന്റെ വേഷത്തില്‍ തന്നെയാണ് പ്രേതം 2ല്‍ ജയസൂര്യ എത്തുന്നത്. സാനിയ ഇയ്യപ്പനും ദുര്‍ഗ കൃഷ്ണയുമാണ് നായികമാരായെത്തുന്നത്. ജയസൂര്യയുടെ ഭാര്യ സരിതയാണ് ചിത്രത്തിലെ ജയസൂര്യയുടെ കഥാപാത്രത്തിന് വസ്ത്രാലങ്കാരം ചെയ്തത്. ഡ്രീംസ് ആന്റ് ബിയോണ്ട്സിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്ന് നിര്‍മിച്ച പ്രേതത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദറിന്റേതായിരുന്നു.