ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന ആക്രമണത്തിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യമെങ്ങും ഉയരുന്നത്. ഇപ്പോള്‍ ‘വാങ്ക്’ എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തര്‍ ജെഎന്‍യുവിന് പിന്തുണ പ്രഖ്യാപിച്ചത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി സംവിധായകന് വി.കെ.പ്രകാശിന്റെ മകള്‍ കാവ്യാ പ്രകാശ് സംവിധാനം നിര്‍വഹിക്കുന്ന ‘വാങ്ക്’ ചിത്രത്തിന്റെ ടീസറിലൂടെയാണ് ജെഎന്‍യുവിന് പിന്തുണ പ്രഖ്യാപിച്ചത്. ഞങ്ങള്‍ ജെഎന്‍യുവിനോടൊപ്പം എന്ന തലക്കെട്ടിലാണ് ടീസര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
അനശ്വര രാജനാണ് ചിത്രത്തിലെ പ്രധാനവേഷം ചെയ്യുന്നത്. കഥയുടെ പ്രമേയം കൊണ്ട് തന്നെ നേരത്തെ ഏറെ വിമര്‍ശനങ്ങള്‍ ‘വാങ്ക്’ നേരിട്ടിരുന്നു. നവാഗതയായ ശബ്ന മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത്. മേജര്‍ രവിയുടെ മകന് അര്ജുന് രവിയാണ് ഛായാഗ്രഹണം. ഔസേപ്പച്ചനാണ് സംഗീതം ഒരുക്കുന്നത്.