പ്രതാപ് പോത്തന്റെ ‘പച്ചമാങ്ങ’ ഫെബ്രുവരി 7 ന്

പ്രതാപ് പോത്തന്‍ നായകനാകുന്ന ‘പച്ചമാങ്ങ’ ഫെബ്രുവരി 7 ന് റിലീസ് ചെയ്യും. ജയേഷ് മൈനാഗപ്പള്ളി തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറില്‍ ജെഷീദ ഷാജിയും, പോള്‍ പൊന്മാണിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറും എഴുത്തുകാരനുമായ ഷാജി പട്ടിക്കരയാണ് പച്ചമാങ്ങയുടെ കഥ ഒരുക്കിയിട്ടുള്ളത്. കുടുംബ ബന്ധങ്ങളുടെയും സാധാരണ മനുഷ്യരുടെ പച്ചയായ ജീവിതവുമാണ് പച്ചമാങ്ങയുടെ ഇതിവൃത്തം.

തെന്നിന്ത്യന്‍ താരം സോനയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഇവരെക്കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ അണിനിരക്കുന്നു. ജിപ്‌സ ബീഗം, കലേഷ് കണ്ണാട്ട്, അംജത് മൂസ, മനൂപ് ജനാര്‍ദ്ദനന്‍, സുബ്രഹ്മണ്യന്‍ ബോള്‍ഗാട്ടി, വിജി കെ വസന്ത്, നവാസ് വള്ളിക്കുന്ന്, ഖാദര്‍ തിരൂര്‍, സൈമണ്‍ പാവറട്ടി, ബാവ ബത്തേരി, സുബൈര്‍ വയനാട്, സുബൈര്‍ പട്ടിക്കര, പ്രശാന്ത് മാത്യു, അനു ആനന്ദ്, സുരേഷ് കേച്ചേരി, അലീഷ, രമാ നാരായണന്‍, രേഖാ ശേഖര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ശ്യാംകുമാറാണ് ഛായാഗ്രഹണം. സംഗീതം സാജന്‍ കെ റാം, ഗാനരചന പി.കെ.ഗോപി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി പട്ടിക്കര, കലാസംവിധാനം-ഷെബീറലി, വസ്ത്രാലങ്കാരം-രാധാകൃഷ്ണന്‍ മങ്ങാട്, മേക്ക് അപ്പ് -സജി കൊരട്ടി, അനീസ് ചെര്‍പ്പുളശ്ശേരി, എഡിറ്റിംഗ് -വി.ടി.ശ്രീജിത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പോള്‍ പൊന്മാണി, സ്റ്റില്‍സ്-അനില്‍ പേരാമ്പ്ര,അസോസിയേറ്റ് ഡയറക്ടര്‍-ഷെഹിന്‍ ഉമ്മര്‍, പ്രൊഡക്ഷന്‍ കോ ഓര്‍ഡിനേറ്റര്‍-ടോമി വര്‍ഗ്ഗീസ്, പി ആര്‍ ഒ-പി ആര്‍. സുമേരന്‍, സംവിധാന സഹായികള്‍-കൃഷ്ണകുമാര്‍ ഭട്ട്, പി.ജെ.യദുകൃഷ്ണ, ധര്‍മ്മരാജ് മുതുവറ, അനന്തുപ്രകാശ്.