മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ മേക്കിംഗ് രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രൊമോഗാനം പുറത്തിറങ്ങി. എം ജയചന്ദ്രനാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിലാണ് പ്രൊമോ ഗാനം പുറത്തിറങ്ങിയത്. മാമാങ്കം ഡിസംബര്‍ 12നാണ് തിയേറ്ററുകളിലെത്തുന്നത്.
മലയാളത്തില്‍ ഇതുവരെ നിര്‍മ്മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മാമാങ്കം. ഉണ്ണി മുകുന്ദന്‍, തരുണ്‍ അറോറ, സുദേവ് നായര്‍, സിദ്ദിഖ്, മണികണ്ഠന്‍, മണികുട്ടന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്ചുതന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. പ്രാചി തെഹ്ലാന്‍, അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് നായികമാര്‍. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. എം ജയചന്ദ്രനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. മനോജ് പിള്ളയാണ് ഛായാഗ്രഹണം.