
കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്, വിനായകന് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘പട’യില്‍ അതിഥി വേഷത്തില്‍ മമ്മൂട്ടിയും. നവാഗതനായ കെ.എം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ എണ്‍പത് ശതമാനം ചിത്രീകരണം പൂര്‍ത്തിയായി. ഷൂട്ടിംഗ് പുരോഗമിക്കുന്ന വണ്‍ എന്ന ചിത്രത്തിന് ശേഷം അടുത്ത ചിത്രത്തിലേക്ക് കടക്കുന്നതിന് മുന്‍പ് മമ്മൂട്ടി പടയിലെ രംഗങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും സൂചനയുണ്ട്.
ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്. ദേശീയ പുരസ്കാരം നേടിയ ഗീതാഞ്ജലി താപ്പാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന പട ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് നിര്‍മ്മിക്കുന്നത്. സമീര്‍ താഹിറാണ് പടയ്ക്ക് വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.