സെന്‍സറിങ്ങ് പൂര്‍ത്തിയാക്കി മൂത്തോന്‍..!

','

' ); } ?>

ഗീതു മോഹന്‍ ദാസ് സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തി അന്താരാഷ്ട്ര അംഗീകാരം നേടിയ ചിത്രം മൂത്തോന്‍ ഉടന്‍ തിയേറ്ററുകളിലേക്കെത്തും. സെന്‍സറിങ്ങ് പൂര്‍ത്തിയാക്കി ചിത്രത്തിന് U/A സെര്‍ട്ടിഫിക്കേഷനാണ് ലഭിച്ചിട്ടുള്ളത്. മിനി സ്റ്റുഡിയോസ്, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ്, ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഒക്ടോബര്‍ 18നാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. മുംബൈ ഫിലിം ഫെസ്റ്റിവലിലെ തുടക്കം കുറിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം. ലക്ഷദ്വീപില്‍ നിന്നും മുംബൈയിലേക്ക് തന്റെ സഹോദരനെ അന്വേഷിച്ചെത്തുന്ന ഒരു കുട്ടിയുടെ കഥയിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ചിത്രത്തില്‍ നിവിന്‍ പോളിയുടെ ഇതുവരെ കാണാത്ത ഒരു കഥാപാത്രത്തെയാണ് ഗീതു ഉപയോഗപ്പെടുത്തിയിരിക്കുന്നത് എന്ന് ചിത്രത്തേക്കുറിച്ച് നേരത്തെ പുറത്ത് വന്ന നിരൂപണങ്ങള്‍ പറയുന്നു.