ലാലേട്ടന്റെ കൈപുണ്യത്തില്‍ സുപ്രിയക്കും സുചിത്രക്കും ഗംഭീര വിരുന്ന്…!

','

' ); } ?>

നടന്‍, എഴുത്തുകാരന്‍, നര്‍ത്തകന്‍ എന്നിങ്ങനെ പലമേഖലകളിലായി കഴിവ് തെളിയിച്ച താരമാണ് മോഹന്‍ ലാല്‍. ഇപ്പോള്‍ തന്റെ കൈപുണ്യം കൊണ്ട് താരം മറ്റ് രണ്ട് പേരെ കൂടി ഞെട്ടിച്ചിരിക്കുകയാണ്. തന്റെ ഭാര്യ സുചിത്രക്കും പൃഥ്വിരാജിന്റെ ഭാര്യ സുപ്രിക്കും വേണ്ടിയാണ് താരം തന്റെ വിഭവ സമൃദ്ധമായ വിരുന്നൊരുക്കിയത്. മൂവരും ഒത്തുകൂടിയ ഒരു ഒഴിവ് ദിനത്തിലാണ് ലാല്‍ ചെഫായി എത്തി ഇരുവര്‍ക്കും വേണ്ടി വിരുന്നൊരുക്കിയത്. കുക്കിങ്ങ് വേളയില്‍ ചെഫ് വേഷം ധരിച്ച് നില്‍ക്കുന്ന ലാലിന്റെയൊപ്പമുള്ള ഒരു ചിത്രവും സുപ്രിയ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഉടന്‍ തന്നെ ലാലേട്ടന്റെ കുക്കിങ്ങിനേക്കുറിച്ച് ചോദ്യങ്ങളുമായെത്തിയ ആരാധകര്‍ക്ക് തങ്ങള്‍ക്കായി നാടന്‍ ചെമ്മീന്‍, സ്‌ക്വിഡ് ഫ്രൈ തുടങ്ങി നിരവധി വിഭവങ്ങള്‍ ലാലേട്ടനൊരുക്കിയെന്നും അദ്ദേഹത്തിലെ അഭിനയത്തിനൊപ്പം ഗംഭീരമാണ് അദ്ദേഹത്തിന്റെ പാചകവും എന്നാണ് സുപ്രിയയുടെ മറുപടി. ഷൂട്ടിങര്ങ് തിരക്കില്‍ പെട്ട് പൃഥ്വിയ്ക്ക് അന്ന് എത്താന്‍ കഴിയാത്തത് വലിയ നഷ്ടമായെന്നും സുപ്രിയ പോസ്റ്റില്‍ കുറിച്ചു. സച്ചി സംവിധാനം ചെയ്യുന്ന ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കുകളുമായി പാലക്കാടാണ് പൃഥ്വിയിപ്പോള്‍.