തുപ്പാക്കി 2 വരുന്നു…?!

','

' ); } ?>

ഇളയദളപതി വിജയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് തുപ്പാക്കി. എ ആര്‍ മുരുഗദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം തമിഴ്‌നാട്ടിലും കേരളത്തിലും മികച്ച വിജയമാണ് നേടിയത്. ചിത്രത്തിലെ രണ്ടാം ഭാഗം ഒരുക്കുമെന്ന് എ ആര്‍ മുരുഗദോസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. വിജയ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ദളപതി 64ന് ശേഷം തുപ്പാക്കിയുടെ രണ്ടാം ഭാഗം ഉണ്ടാകും എന്നാണ് സൂചനകള്‍. ക്യാമറാമാന്‍ സന്തോഷ് ശിവന്‍ കഴിഞ്ഞ ദിവസം തുപ്പാക്കി 2 ഉടനുണ്ടാകുമെന്ന് സൂചനകള്‍ നല്‍കി ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതോടെ ആരാധകര്‍ക്ക് ദളപതിയുടെ തുപ്പാക്കി 2 ക്കുറിച്ചുള്ള പ്രതീക്ഷകള്‍ വലിയ രീതിയില്‍ വര്‍ധിച്ചിരിക്കുകയാണ്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി എ ആര്‍ മുരുഗദോസും സന്തോഷ് ശിവനും ‘ദര്‍ബാര്‍’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ ചിത്രത്തിന് ശേഷം കമല്‍ഹാസനുമായുള്ള മുതലവന്‍ 2 മുരുകദോസിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ശങ്കര്‍ ഒരുക്കുന്ന ഇന്ത്യന്‍ 2 എന്ന ചിത്രത്തിന്റെ തിരക്കിലാണ് മുരുഗദോസ് ഇപ്പോള്‍. ദര്‍ബാറിന് ശേഷം തുപ്പാക്കി 2ന്റെ പണിപ്പുരയിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തെക്കുറിച്ച് ക്യാമറാമാന്‍ സന്തോഷ് ശിവന്‍ കൂടി സൂചന നല്‍കിയതോടെ വിജയ് ആരാധകര്‍ ഏറെ ആവേശത്തിലാണ്. തുപ്പാക്കി ചിത്രത്തില്‍ ഇന്ത്യ നേരിടുന്ന തീവ്രവാദ പ്രശ്‌നങ്ങള്‍ക്കെതിരെ ജഗദീഷ് ധനപാലന്‍ എന്ന കഥാപാത്രം നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തെ അതിഗംഭീരമായി ആവിഷ്‌കരിച്ചിരുന്നു. ആക്ഷന് വലിയ പ്രാധാന്യമുള്ള ചിത്രത്തില്‍ ജഗദീഷിന്റെ രണ്ടാം വരവ് തീര്‍ച്ചയായും ആരാധകര്‍ വലിയ ആഘോഷമാക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഏവരും ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗികമായ വിവരങ്ങള്‍ക്ക് കാത്തിരിക്കുകയാണ്.