‘വെയില്‍’ പൂര്‍ത്തിയാക്കും; അടുത്ത ചിത്രത്തില്‍ ജോബിക്കൊപ്പമില്ല.. തര്‍ക്കത്തിന് വിരാമമിട്ട് ഷെയ്‌നും ജോബിയും

','

' ); } ?>

നടന്‍ ഷെയ്ന്‍ നിഗവും നിര്‍മ്മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കത്തിന് കൊച്ചിയില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി. അമ്മയുടെയും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും നേതൃത്വത്തിലായിരുന്നു ചര്‍ച്ച. ജോബി ജോര്‍ജിന്റെ വെയില്‍ എന്ന ചിത്രം ഷെയ്ന്‍ പൂര്‍ത്തിയാക്കുമെന്നും എന്നാല്‍ ജോബിയുടെ അടുത്ത ചിത്രത്തില്‍ അഭിനയിക്കില്ലെന്നും ഷെയിന്‍ വ്യക്തമാക്കി. ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന കുര്‍ബാനിയുടെ ചിത്രീകരണം നവംബര്‍ 10 ന് പുര്‍ത്തിയാക്കിയതിന് ശേഷം നവംബര്‍ 16 മുതല്‍ ജോബിയുടെ വെയില്‍ എന്ന ചിത്രത്തില്‍ ഷെയ്ന്‍ അഭിനയിക്കും.

പ്രശ്‌നങ്ങള്‍ പറഞ്ഞു ഒത്തു തീര്‍പ്പാക്കിയെന്നും കരാര്‍ പ്രകാരം ഷെയിന്‍ നിഗത്തിന് നല്‍കാനുണ്ടായിരുന്ന 40 ലക്ഷത്തില്‍ 24 ലക്ഷം രൂപ നല്‍കിയെന്നും ഇനി 16 ലക്ഷം കൂടി നല്‍കുമെന്നും ജോബി ജോര്‍ജ്ജും വ്യക്തമാക്കി.

ചര്‍ച്ചയില്‍ തൃപ്തിയും സന്തോഷവും ഉണ്ടെന്നു ഷൈന്‍ നിഗം മാധ്യമങ്ങളോട് പറഞ്ഞു. ‘വെയില്‍ സിനിമയുടെ തുടക്കവും മുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു’. ഇപ്പോള്‍ എല്ലാം പരിഹരിച്ചതായും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു. അമ്മയുടെയും കേരള ഫിലിം പ്രൊഡ്യൂസര്‍ അസോസിയേഷന്റെയും പ്രതിനിധികളും ചിത്രീകരണം തീരും വരെ ഇവര്‍ക്കിടയില്‍ മധ്യസ്ഥത നില്‍ക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.