ഷെയ്ന്‍ പറഞ്ഞ ആ വണ്‍ ലവ് ഇതാണോ?!

View this post on Instagram

*ONE LOVE

A post shared by Shane Nigam (@shanehabeeb) on

തന്റെ വ്യത്യസ്തമായ വ്യക്തിത്വത്തിലൂടെയും വേഷങ്ങളിലൂടെയും മലയാളി യുവാക്കളുടെ ഇടയില്‍ തരംരമായ താരമാണ് ഷെയ്ന്‍ നിഗം. നിര്‍മ്മാതാവ് ജോബി ജോര്‍ജുമായുള്ള പ്രശ്‌നങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം നടന്‍ ഷെയ്ന്‍ വീണ്ടും തന്റെ ജീവിതവും കൊച്ചു കൊച്ചു സന്തോഷങ്ങളും സ്‌നേഹവുമൊക്കെയായി മുന്നോട്ട് പോകുകയാണ്. പ്രേക്ഷകര്‍ ഏറെ ഉറ്റുനോക്കുന്ന താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്സുകളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. തന്റെ മിക്ക പോസ്റ്റുകള്‍ക്കൊപ്പവും ഷെയ്ന്‍ ഒരു വണ്‍ ലവ് എന്ന വാക്കും കൂടെ ചേര്‍ക്കാറുണ്ട്. ഈയിടെ താരം പങ്കുവെച്ച ഒരു പഴയ ചിത്രം കണ്ട് ഇത് തന്നെയാണോ ഷെയ്ന്‍ പറയാറുള്ള ആ വണ്‍ ലവ് എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ‘വണ്‍ ലവ്’ എന്ന അടിക്കുറിപ്പോടെ ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ഒരു ചെറിയ പെണ്‍കുട്ടിയുടെ ചിത്രമാണ് ഷെയ്ന്‍ പങ്കുവച്ചിരിക്കുന്നത്. ഷെയ്‌നിന്റെ ഇന്‍സ്റ്റഗ്രാം പേജിന്റെ ടാഗ് ലൈനും ‘വണ്‍ ലവ്’എന്നാണ്. ഇതാണ് അദ്ദേഹത്തിന്റെ ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്.

ആരാണ് ഈ പെണ്‍കുട്ടി എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. ഷെയ്‌നിന്റെ സഹോദരിയാണോ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. മറ്റ് ചിലര്‍ക്ക് അറിയേണ്ടത് ഇതാണോ ഷെയ്ന്‍ പറയുന്ന ‘വണ്‍ ലവ്’ എന്നാണ്. എന്തായാലും താരം ഇതിനൊന്നും പ്രതികരിച്ചിട്ടില്ല.

അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ എങ്ങനെയാണ് ഇത്ര അനായാസം പ്രണയ രംഗങ്ങളില്‍ അഭിനയിക്കാന്‍ സാധിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ ‘ഒരാളുടെ ഹൃദയത്തില്‍ പ്രണയമോ പ്രണയത്തോടുള്ള അഭിനിവേശമോ ഉണ്ടെങ്കില്‍ മാത്രമേ അയാള്‍ക്ക് കഥാപാത്രത്തെ നന്നായി ഉള്‍ക്കൊള്ളാനും രൂപപ്പെടുത്താനും സാധിക്കൂ. അതെ, ഞാന്‍ ഒരാളുമായി പ്രണയത്തിലാണ്,’ എന്നാണ് ഷെയ്ന്‍ നിഗം പറഞ്ഞത്. എന്നാല്‍ ആരാണ് തന്റെ ഹൃദയം കവര്‍ന്നത് എന്ന കാര്യം താരം വെളിപ്പെടുത്തിയിട്ടില്ല.

‘വലിയ പെരുന്നാള്‍’, ‘ഉല്ലാസം’ എന്നിവയാണ് ഷെയ്‌നിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങള്‍. നവാഗതനായ ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘വലിയ പെരുന്നാള്‍’ ഒക്ടോബറിലാണ് റിലീസിനെത്തുന്നത്. കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറില്‍ ജോ കൈതമറ്റം ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച് നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഉല്ലാസം’. ഷൂട്ടിങ് ഊട്ടിയില്‍ പുരോഗമിക്കുകയാണ്.